Friday, April 26, 2024 07:02 PM
Yesnews Logo
Home News

പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമമോ ? പഞ്ചാബിൽ കോൺഗ്രസ്സ് സർക്കാർ സുരക്ഷാ വീഴ്ച വരുത്തി

Anasooya Garg . Jan 05, 2022
pm-modi-assination-attempt-panchab-govt-security-lapses--cm-denial
News

പഞ്ചാബിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തു വെച്ച് പ്രധാനമന്ത്രി സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞു .കര്ഷകരെന്ന വ്യാജേനെ ഒരു പറ്റം കോൺഗ്രസ്സ്  അനുഭാവികളാണ്   പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. പ്രധാനമന്ത്രിക്കും സംഘത്തിനും ഇരുപതു മിനുട്ടോളം ഫ്ലൈ ഓവറിൽ കിടക്കേണ്ടി വന്നു. ഈ സമയം പഞ്ചാബ് പോലീസിന്റെ കമാൻഡോകൾ   ഉപരോധകർക്കൊപ്പം ചായ കുടിച്ച ഉല്ലസിക്കുക ആയിരുന്നു.പ്രധാനമന്ത്രിയെ കായികമായി വക വരുത്താനുള്ള കോൺഗ്രസ്സ് ശ്രമങ്ങളുടെ ഭാഗമായി സംഭവത്തെ രാഷ്ട്രീയ നേതാക്കൾ കാണുന്നുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന പോലീസ് തന്നെ വഴി തടയലുകാർക്കൊപ്പം കൂടിയതിൽ ദുരൂഹത വർധിക്കുന്നു. കര്ഷക സമരക്കാരൻ വഴി തടഞ്ഞതെന്ന് മുടന്തൻ ന്യായം സംസ്ഥാന കോൺഗ്രസ്സ് മുഖ്യമന്ത്രി ഉയർത്തിയിട്ടുണ്ട്. സുരക്ഷ വീഴച വരുത്തിയിട്ടില്ലെന്ന് അദ്ദേഹം  പറയുന്നു. 

പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ പ്രവേശിച്ചപ്പോൾ ഒരു പറ്റമാളുകൾ വഴി തടയുകയായിരുന്നു. സംസ്ഥാന പോലീസിന്റെ ഒത്താശയോടെ ആയിരുന്നു തടയൽ നടന്നത്.  പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് വെറും ഇരുപതു കിലോമീറ്റർ ദൂരത്തു വെച്ചാണ് സംഭവം നടക്കുന്നത്. 

പ്രധനമന്ത്രിയെ അനുഗമിക്കേണ്ട മുഖ്യമന്ത്രി സംഭവ സ്ഥലത്തു നിന്ന് മാറി നിന്നതും ദുരൂഹത വളർത്തുന്നു. ജീവനോടെ വിമാനത്താവളത്തിൽ  എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തു വെച്ച് രാജ്യത്തെ പ്രധാനമന്ത്രിയെ വഴി തടയാൻ ഒത്താശ ചെയ്തു കൊടുത്ത പഞ്ചാബ് സർക്കാരിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സംഭവം ആഘോഷിച്ച കോൺഗ്രസ്സ് നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. 

പ്രധാനമന്ത്രിയുടെ സഞ്ചാര പഥം മുൻകൂട്ടി അറിവുള്ള പഞ്ചാബ് സർക്കാർ അദ്ദേഹത്തെ മനഃപൂർവ്വം അപകടത്തിൽപെടുത്താൻ വഴിയൊരുക്കുക  ആയിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് സംസ്ഥാന സർക്കാരിൽ  നിന്ന് ഇത്തരത്തിൽ കനത്ത സുരക്ഷ വീഴ്ച സംഭവിക്കുന്നത്. 

Write a comment
News Category