Saturday, April 27, 2024 01:15 AM
Yesnews Logo
Home News

കാന്തപുരം മുസ്ലിയാരുടെ നോളേജ് സിറ്റിയുടെ മറവിൽ പടുത്തുയർത്തുന്നത് ഹലാൽ പാർക്കോ ? കോഴിക്കോട് -വയനാട് അതിർത്തിയിൽ ഉയരുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹലാൽ പാർക്ക് ?

M.B. Krishnakumar . Feb 06, 2022
ap-kanthapuram-sunni-laader--abubeker--grand-mufti-halal-park-kaihapoyil-indias-halal-park-kerala
News

കടുത്ത മുസ്‌ലിം ഓർത്തഡോക്സ് വിഭാഗമായ എ.പി കാന്തപുരം  അബൂബക്കർ മുസ്ലിയാരുടെ അഭിമാന പദ്ധതിയാണ് കോഴിക്കോട് അടിവാരത്തുള്ള നോളേജ് സിറ്റി പദ്ധതി. . കോഴിക്കോട് വയനാട് ഹൈവേയിൽ ഏതാണ്ട് 125 ഏക്കർ ഭൂമിയിലാണ് നോളേജ് സിറ്റി ഉയരുന്നത്.  അത്യാധുനിക സൗകര്യങ്ങളോടെ ഉയരുന്ന ഇവിടെ യുനാനി മെഡിക്കൽ കോളേജ്, ആഡംബര ഹോട്ടൽ, ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ , , ലോ കോളേജ് , ആയുർവേദിക് ഹോസ്പിറ്റലും കോളേജും കളിക്കളങ്ങൾ  തുടങ്ങി ഒരു സമൂഹത്തിനു ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും  ഒരുക്കിയാണ് ഉയരുന്നത്.

കൈതപ്പൊയിലിലെ തോട്ട  ഭൂമിയും മലകളും   ഇടിച്ചു നിരത്തിയാണ് നോളേജ്   സിറ്റി ഉയരുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻ സിമി നേതാവും മുൻ മന്ത്രിയുമായ  കെ.ടി ജലീലിന്റെ ഇഷ്ട നേതാവാണ് കാന്തപുരം അബുബക്കർ മുസ്‌ലിയാർ. മുസ്ലിയാരുടെ നിയമവിരുദ്ധ നിർമ്മിതിക്കെതിരെ ഇത് വരെ  ആരും ചെറു വിരൽ അങ്ങിയിട്ടില്ല.സുന്നി മുസ്ലീങ്ങളുടെ പ്രബല ഗ്രൂപ്പാണ് എ.പി കാന്തപുരം  വിഭാഗം. ഇവരുടെ അഭിമാന പദ്ധതിയായാണ് നോളജ്  സിറ്റി പ്രചരിപ്പിക്കപ്പെടുന്നത്. മലബാറിൽ മാത്രമല്ല രാജ്യാന്തര തലത്തിലും സിറ്റിക്കായി വൻ പ്രചാരണം നടക്കുന്നുണ്ട്. ഫണ്ട് മൊബലൈസേഷന് വേണ്ടി  വേണ്ടി നടക്കുന്നപ്രചാരണങ്ങൾ  വേറെ. എന്നാൽ നാട്ടുകാർക്ക് ഉൾപ്പെടെ ഇവിടെ ഉയരുന്നത് ഹലാൽ പാർക്കാണെന്ന  വിവരം അത്ര അറിയില്ലെന്നാണ് മനസ്സിലാകുന്നത്.

നോളജ് സിറ്റിയുടെ  മറവിൽ  പതുക്കെ പ്രദേശത്ത് ഇന്ത്യയിലെ  തന്നെ ആദ്യത്തെ  ഹലാൽ പാർക്ക് രൂപപ്പെടുകയാണെന്നാണ് ഇപ്പോൾ രേഖകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തന്നെ സുസജ്ജമായ ആദ്യത്തെ ഹലാൽപാർക്കാകും  കൈതപ്പൊയിൽ ഒരുങ്ങുന്നതെന്നാണ് ഡൽഹിയിലെ പാർക്കുമായി ബന്ധപ്പെട്ട വാർത്ത കേന്ദ്രങ്ങൾ യെസ് ന്യൂസിനെ അറിയിക്കുന്നത്.

മുസ്ലീങ്ങൾക്ക് മാത്രമായി എക്സ്ക്ലൂസിവായി മത  വിശ്വാസങ്ങളും  ആചാരങ്ങളും പിന്തുടർന്നു ജീവിക്കാൻ സഹായിക്കുന്ന സാധ്യമാക്കുന്ന ഒരു ചെറിയ മുസ്‌ലിംരാജ്യത്തിന്റെ അമച്വർ രൂപമാണ് ഹലാൽ പാർക്കുകൾ. മുസ്‌ലിം ജീവിത ശൈലികളാകും ഇവിടെ പിന്തുടരുക.  കോളേജുകളിലും അപ്പാർട്ട്മെന്റുകളിലും ഇസ്ലാമിക് നിയമങ്ങളും രീതികളുമാകും പിന്തുടരുക. ശരിയാ പഠിപ്പിക്കുന്ന കോളേജുകളും ശരിയ  നിയമം പിന്തുടരുന്ന അപർട്ട്മെന്റുകളും ഹോട്ടലുകളും ഓഫീസ് സമുച്ചയങ്ങളും ഹലാൽ പാർക്കിനു  ഒരു ചെറു മുസ്‌ലിം രാജ്യത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നു.

ഹലാൽ   പാർക്കിനു രാജ്യാന്തര സഹായം  സമാഹരിയ്ക്കാനും  ബിസിനസ്സ്  സമൂഹത്തെ  ആകർഷിക്കാനും ഫണ്ടിങ് ഒരുക്കാനും പ്രൊഫഷണലായ നീക്കം   നടന്നു കഴിഞ്ഞു. നിക്ഷേപം കൊണ്ട് വരാനായി പല ട്രേഡ് ഓർഗനൈസേഷനുകളുമായി കാന്തപുരം ചർച്ച നടത്തിയിട്ടുണ്ട്. പുറം ലോകത്തിനു ഇക്കാര്യം അറിയില്ല. ഹലാൽ പാർക്ക് വരുന്നുവെന്നത് കൈതപ്പൊയിലിലെ മറ്റു മതസ്ഥർക്കും അറിവുള്ള കാര്യമല്ല.അവർ കരുതി ഇരിക്കുന്നത് വലിയ നോളേജ് സിറ്റി എന്നാണ്.  നോളേജ് സിറ്റിക്ക് വേണ്ടി എറ്റവും അധികം സ്ഥലം ഏറ്റെടുത്തു കൊണ്ടിരിക്കുന്നതും വാങ്ങുന്നതും ഹിന്ദു -കൃസ്ത്യൻ വിഭാഗക്കാരുടെ ഭൂമിയാണ്. മോഹ വിലക്കാണ് മറ്റു മതസ്ഥരുടെ  ഭൂമി ഏറ്റെടുത്തു  കൊണ്ടിരിക്കുന്നത്. പണ്ട് കൃസ്ത്യൻ മേഖലയായ ഈ പ്രദേശത്തു  ഈ സമൂഹം ഇപ്പോൾ ന്യൂനപക്ഷമായിട്ടുണ്ട്.റോഡുകൾക്കും ഇരുവശത്തും പാർക്കുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനങ്ങൾ മാത്രമാണ് വരുന്നത്.   

ഒരു പ്രദേശത്തു  നിന്ന് മറ്റു മതസ്ഥരെ മുഴുവൻ മാറ്റി ഒരു പ്രത്യേക സമൂഹത്തിന്റെ മാത്രം കൈവശമാക്കാനുള്ള നീക്കം സംശയിക്കപ്പെടുകയാണ്.അത്ര ചടുലമായാണ് മറ്റു  മതസ്ഥരുടെ  ഭൂമി മോഹവിലയ്ക്കു ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്.മോഹ വിലയ്ക്കു  സ്ഥലം കൈമാറി മറ്റു മതസ്ഥർ ഈ പ്രദേശം വിട്ടു പോവുകയാണ്.

ഹലാൽ പാർക്കിലെ ശരിയ  സിറ്റി

നോളേജ് സിറ്റിയിൽ ഒരു ശരിയ സിറ്റി തന്നെ  പ്രവർത്തിക്കുന്നുണ്ടെന്ന് നോളേജ് സിറ്റി വെബ് സൈറ്റിൽ തന്നെ വ്യക്തമാക്കുന്നു. ഇസ്ലാമിക് നിയമങ്ങളും രീതി ശാസ്ത്രങ്ങളും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സഹായിക്കുന്ന ശരിയ  സിറ്റി  നോളേജ് സിറ്റിയിൽ ഉണ്ടെന്ന് കാന്തപുരത്തിന്റെ വെബ് സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഹോട്ടലുകളും കോളേജുകളും ഇസ്ലാമിക് നിയമങ്ങൾ പഠിപ്പിക്കുന്ന ലോ കോളേജും ഉൾപ്പടെ യുള്ള നോളേജ് സിറ്റിയിൽ പ്രവേശിച്ചാൽ ഒരു മുസ്‌ലിം രാജ്യത്തിൽ പ്രവേശിച്ച പ്രതീതിയാണ്. പുറമേക്ക് നോളേജ് സിറ്റി എന്ന പേരെങ്കിലും ഒരു മത സമൂഹത്തെ  വാർത്തെടുക്കുന്നപ്രക്രിയയാണ്  നടക്കുന്നത്. മറ്റുള്ളവർക്ക് അപ്രാപ്യമാവുകയും    ശരിയ നിയമം മാത്രം നടപ്പാക്കാൻ കഴിയുന്ന ഒരു   ഹലാൽ പാർക്ക് രൂപപ്പെടുന്നതോടെ സാമൂഹിക  രാഷ്ട്രീയ സാഹചര്യങ്ങളിൽ അത് വലിയ പ്രത്യാഘാതങ്ങൾ  സൃഷ്ടിച്ചേക്കും.

Write a comment
News Category