Wednesday, May 25, 2022 02:27 AM
Yesnews Logo
Home News

മീഡിയ വൺ വിലക്ക് മാറ്റാൻ വഴി തേടി ജമാ അത്തെ ഇസ്ലാമി നേതാക്കൾ ;കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ അവസരം ലഭിക്കാൻ നെട്ടോട്ടം ; ജമാ അത്തെ ചാനലുകൾക്ക് മുൻപും സുരക്ഷ ക്ലിയറൻസ് നിഷേധിക്കപ്പെട്ടുവെന്ന് രേഖകൾ

M.B. Krishnakumar . Feb 08, 2022
media-one-ban-amith-sha-meeting-jama-aththe-islami-channel-media-one-
News

തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മീഡിയ വൺ ചാനൽ നിരോധനം ഹൈക്കോടതി കൂടി ശരി വെച്ചതോടെ നിരോധനം നീക്കാൻ എന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് തേടി  ചാനൽ  മേധാവികൾ  നീക്കം തുടങ്ങി..കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്ച ലഭിക്കാൻ  ഇവർ   നെട്ടോട്ടമോടുന്നതായി റിപ്പോർട്ട് .

 അമിത് ഷായെ  നേരിട്ട്  കണ്ട്  സങ്കടം ബോധിപ്പിക്കാനും ഏതു വിധേനെയും വിലക്ക്  നീക്കാൻ ഇടപടണമെന്നു അഭ്യർത്ഥിക്കാനുമായാണ് മീഡിയ വൺ നേതൃത്വം കിണഞ്ഞു   പരിശ്രമിക്കുന്നത്.മീഡിയ വൺ സംപ്രേക്ഷണം  നിരോധിച്ച  നടപടിയെ നിയമപരമായും  പുറത്തും നേരിടുമെന്ന് വീമ്പിളക്കുന്ന  അതെ മാനേജ്‌മെന്റ് തന്നെയാണ് ഏതു വിധേനെയും വിലക്ക് മാറ്റാനുള്ള സാധ്യതകൾ   ആരായാൻ  ഓടി നടക്കുന്നത്. പുറത്തേക്കു ഒരു മുഖവും പിന്നാപുറത്തു വേറൊരു മുഖവുമെന്ന ജമാഅത്തെ ഇസ്ലാമിയുടെ പതിവ് തന്ത്രം ഇവിടെയും അഴിഞ്ഞു വീഴുന്നു- വാർത്ത കേന്ദ്രങ്ങൾ പരിഹസിച്ചു. 

പുറമേക്ക് കേന്ദ്ര സർക്കാരിനെതിരെയും സാമൂഹ്യമാധ്യങ്ങൾ ഉപയോഗിച്ച്  വിധി പുറപ്പെടുവിച്ച  ജഡ്ജിക്കെതിരെയും മീഡിയവൺ അനുഭാവികൾ  ആക്രമണം തുടരുന്നിതിനിടയിലാണ്  ഏതു വിധേനെയും അമിതാഷായെ  കണ്ട രക്ഷിക്കണമെന്ന് അപേക്ഷിക്കാൻ മീഡിയവൺ പ്രമുഖർ നെട്ടോട്ടമോടുന്നത്...ഡൽഹിയിലെ  പ്രമുഖരുമായി ഇക്കാര്യം സംസാരിക്കാൻ മീഡിയ വൺ അടുപ്പക്കാർ നിരന്തരം  ശ്രമം തുടരുകയാണ്-  ഞങ്ങളുടെ ഡൽഹി  ബ്യുറോ റിപ്പോർട്ടു ചെയ്യുന്നു.സഹായം  അഭ്യർത്ഥിച്ച് ജമാ അത്ത് ഇസ്ലാമിയുടെ അടുപ്പക്കാർ ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ  അലഞ്ഞു നടക്കയാണെന്ന് വിവരങ്ങൾ പുറത്തു വരുന്നു. .. അമിത് ഷായുടെ അടുത്തേക്ക് എത്താൻ വഴികൾ ഇല്ലാത്തതു കൊണ്ട്  ഒരു കൂടികാഴ്ച്ചയിലൂടെ   പ്രശ്ന പരിഹാരത്തിനായി ഏതെങ്കിലും   സാധ്യമായ വഴികൾ ഉണ്ടോ എന്ന്  അന്വേഷിക്കയാണ്.. -വിശ്വസനീയ കേന്ദ്രങ്ങൾ യെസ് ന്യൂസിനോട്   പറഞ്ഞു.

നേരത്തെ കേന്ദ്ര മന്ത്രി രാംദാസ് അത് വാലെയെ  കൂടെ നിറുത്തി കേന്ദ്രമന്ത്രി സഭയിലേക്ക്  പാലം വലിക്കാൻ ജമാ ത്തെ ഇസ്ലാമി ശ്രമിച്ചെന്ന് വാർത്തകളുണ്ടായിരുന്നു. കോഴിക്കോട് മീഡിയ വൺ ഓഫീസിലേക്ക് അത്ത് വാലെയെ കൊണ്ട് വന്നത് തന്നെ മീഡിയ വൺ ലൈസൻസ് സംരക്ഷിക്കാൻ ഉദ്ദേശിച്ചായിരുന്നുവെന്നാണ് റിപ്പോർട്ടുകളുള്ളത്. 

ജമാ ത്തെ ഇസ്ലാമി ചാനലുകൾക്ക് മുന്പും സുരക്ഷ ക്ലിയറൻസ് നിഷേധിക്കപ്പെട്ടിരുന്നു

യു.പി.എ സർക്കാരിന്റെ കാലത്ത് പിന്നാപുറങ്ങളിലൂടെ സുരക്ഷ തടസ്സങ്ങൾ  തരണം ചെയ്ത മീഡിയ വണ്ണിന്റെ പ്രവർത്തനങ്ങൾ  പണ്ടേ  ദുരൂഹമായിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് ചാനലിനെ കുറിച്ചുള്ള വിവരങ്ങളെന്ന് രേഖകൾ പരിശോധിച്ച   കോടതിക്കും  ബോധ്യപ്പെട്ടു..ഉത്തരവിൽ ഇക്കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്. രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ മീഡിയ വൺ മാനേജ്‌മെന്റ് നടത്തിയിട്ടുണ്ടെന്ന് കോടതിക്ക് മുമ്പിലെത്തിയ രേഖകളിലുണ്ടെന്ന് വ്യക്തം.അത്രക്കും സ്ഫോടനാത്മകമായ ദുരൂഹ പ്രവർത്തനങ്ങൾ കോഴിക്കോട്ടെ മീഡിയ വൺ കേന്ദ്രങ്ങൾ നടത്തിയെന്ന് സാരം.  മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ രാജ്യദ്രോഹ നീക്കമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് മീഡിയവണ്ണിന്റെ സംപ്രക്ഷണത്തിന് ലോക്ക് വീണത്. അതിന് മാധ്യമ സ്വാതന്ത്യവും മറ്റും ഉയർത്തുകയാണ്.

മീഡിയവൺ ലൈഫ് ചാനലിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു 

പിന്നാമ്പുറങ്ങളിലൂടെ മീഡിയ വൺ ചാനലിന് യു.പി എ സർക്കാരിൽ  നിന്ന്  അനുമതി നേടിയെടുത്ത ജമാ അത്തെ ഇസ്ലാമി നേതാക്കൾ മീഡിയ വൺ ലൈഫ് ഇന്ന പേരിൽ ഒരു എന്റർടൈൻമെന്റ് ചാനലിന്   കൂടി അനുമതി വാങ്ങിയിരുന്നു. എന്നാൽ പുതിയ ഡയറ്കടർമാരുടെ സെക്യൂരിറ്റി ക്ലിയറൻസ് അപേക്ഷ പരിശോധിച്ച     കേന്ദ്റ ആഭ്യന്തര മന്ത്രാലയം 2019 ഇൽ മീഡിയ വൺ ലൈഫ് ചാനലിന്  സുരക്ഷാ ക്ലിയറൻസ് നൽകിയില്ല. രണ്ട് പുതിയ ഡയറക്ടർമാരെ ഉൾപ്പെടുത്താൻ നടന്ന നീക്കത്തിൽ  ദുരൂഹത കണ്ടെത്തി. ചാനൽ ലൈസൻസ് റദ്ദാക്കപ്പെട്ടു. ഇതോടെ എന്റർടൈൻമെന്റ് ചാനൽ മേഖലയിലേക്കും ജമാ അത്തറ് ഇസ്ലാമി  ആശയങ്ങൾ കുത്തി തിരുകാനുള്ള  നീക്കമാണ് വിഫലമായത്..   മീഡിയ വൺ ലൈഫിനുള്ള അനുമതി 2019 സെപ്റ്റംബർ 11 നു കേന്ദ്രം റദ്ദാകുകയിരുന്നു. അതായത് സുരക്ഷ ക്ലിയറൻസ് റദ്ദാക്കപ്പെടുന്നത് മീഡിയ വണ്ണിന് പുതിയ അനുഭവമല്ല എന്നുള്ളതാണ്.  

Write a comment
News Category