Thursday, December 05, 2024 09:49 PM
Yesnews Logo
Home News

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം : കേരള ഹൈക്കോടതിയുടെ 2018 ലെ ഹിജാബ് വിലക്കിയുള്ള ഉത്തരവ് ചർച്ചയാകുന്നു

Alamelu C . Feb 11, 2022
hijab-ban-kerala-hc-judgement-2018-discussion-school-uniform-
News

വിദ്യാഭ്യാസ  സ്ഥാപന അധികൃതർ അംഗീകരിച്ചില്ലെങ്കിൽ സ്ഥാപനങ്ങളിൽ ഹിജാബോ മറ്റു മത ഡ്രസ്സുകളോ ധരിക്കുന്നത് കേരള ഹൈക്കോടതി നേരത്തെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2018 ഇൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുസ്താക്കാണ് ചരിത്ര വിധി പുറപ്പെടുവിച്ചിരുന്നത്.അന്ന് ദേശീയ മാധ്യമങ്ങൾ ഇത് വലിയ ചർച്ച ആക്കിയിരുന്നുവെങ്കിലും സംസ്ഥാനത്തെ മാധ്യമങ്ങൾ അത് മുക്കുകയായിരുന്നു.

തിരുവനന്തപുരത്തെ  ക്രൈസ്റ്റ് നഗർ  സ്‌കൂളിൽ ഹിജാബും പർദ്ദക്ക് സമാനമായ നീളം കൂടിയ ഡ്രസ്സും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുസ്‌ലിം  കുട്ടികൾ നൽകിയ ഹര്ജിയിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായത്. ഏതു വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ മൗലികാവകാശമാകുന്നത്    പോലെ  തന്നെ  ഒരു സ്ഥാപനത്തിന് അതെങ്ങനെ നടത്തണമെന്നു സംബന്ധിച്ച ഭരണ  ഘടന നൽകുന്ന അവകാശവും  സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബഹു ഭൂരിപക്ഷം പേരുടെ താൽപര്യമാണ്  സ്ഥാപനം ഉദ്ദേശിക്കുന്നത്.അത് കൊണ്ട്തന്നെ വ്യക്തികളുടെ അവകാശത്തേക്കാൾ പൊതു താല്പര്യം മുൻനിർത്തി സ്ഥാപനങ്ങളുടെ മൗലിക അവകാശങ്ങളെ മാനിക്കണെമെന്ന് കേരള ഹൈക്കോടതി വിധി തന്നെയാണ് ഇപ്പോൾ കർണ്ണടക  ഹൈക്കോടതിയും  ഉദ്ധരിക്കുന്നത്. 

അതായത് ഭൂരിപക്ഷ താല്പര്യവും സ്ഥാപനത്തിന്റെ നിയമങ്ങളുമാണ് വ്യക്തികളുടെ അവകാശങ്ങളെക്കാൾ  ശ്രഷ്ഠമെന്ന് കോടതി അന്ന് തന്നെ നിരീക്ഷിച്ചിരുന്നു. ഒരു സ്‌കൂളോ വിദ്യാലയമോ പൊതുവായ ഡ്രസ്സ് കോഡ് കൊണ്ട് വന്നാൽ അത് പിന്തുടരാൻ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഉഡുപ്പിയിൽ ഹിജാബ് വിലക്കിയുള്ള സ്‌കൂൾ അധികൃതരുടെ നിലപട് സാധൂകരിക്കുന്നതാണ് 2018 ഇൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച  വിധി. ഹിജാബ് ധരിച്ചെ  സ്‌കൂളിൽ പോകൂ  എന്ന്  ശഠിക്കുന്നവർക്ക് വേറെ സ്‌കൂൾ നോക്കാമെന്നാണ് കോടതി അന്ന്   പറയാതെ പറഞ്ഞിരുന്നു.. 

വ്യക്തിയുടെ അവകാശങ്ങളും സ്ഥാപനങ്ങളുടെ അവകാശവും തുലനം ചെയ്യുമ്പോൾ നീതി പീഠം സ്ഥാപനത്തിന്റെ പൊതു താല്പര്യത്തിന്റെ കൂടെയാണെന്ന് സംശയരഹിതമായാണ് വിധി പ്രസ്താവിച്ചത്. അതിനർത്ഥം ഹിജാബ് പോലുള്ള വിവാദങ്ങളിൽ വ്യക്തികളുടെ അവകാശങ്ങളെക്കാൾ സ്ഥാപനങ്ങളുടെ പൊതു താല്പര്യം മുൻനിർത്തിയുള്ള താൽപര്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് സാരം.  

കേരള  ഹൈക്കോടതി വിധിയുടെ വിവരങ്ങൾ 

2018 ലാണ് തിരുവനന്തപുരം  ക്രൈസ്റ്റ്   നഗർ സ്‌കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ തസ്‌നീം ,ഹഫ്സസ് പ്രവീൺ എന്നീ  വിദ്യാർഥികൾ മുസ്‌ലിം മത ഡ്രസ്സുകളായ ഹിജാബും പര്ദ പോലുള്ള നീളം കൂടിയ ഡ്രസ്സും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട കോടതിയെ സമീപിക്കുന്നത്. സ്‌കൂൾ യൂണിഫോമിന്  വിരുദ്ധമായതു കൊണ്ട് ഇത്തരം മത ഡ്രസ്സുകൾ അനുവദിക്കാൻ സ്‌കൂൾ മേധാവികൾ സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് അവർ കോടതിയെ സമീപിച്ചത്. കേസ് പരിശോധിച്ച കോടതി ക്രൈസ്റ്റ് നഗർ സ്‌കൂളിലാണ് അനുകൂലമായി വിധി പുറപ്പെടുവിക്കയായിരുന്നു. 

ഏതു ഡ്രസ്സ് ധരിക്കണമെന്നത് ഒരു വ്യക്തിയുടെ അവകാശമാകുന്നത്  പോലെ തന്നെ പൊതു താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരവരുടേതായ നിയമങ്ങളും രീതി ശാസ്ത്രങ്ങളുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിശാലമായ പൊതു താല്പര്യങ്ങൾ മുൻനിർത്തി സ്ഥാപനങ്ങളുടെ നിലപാടുകൾക്കും മൗലികാവശങ്ങൾക്കും കോടതി മുന്ഗണന കൊടുത്തു. അതായത് ക്രൈസ്റ്റ് നഗർ വിദ്യാലയത്തിന്റെ താല്പര്യങ്ങളും  രീതിയുമാണ് രണ്ടു മുസ്‌ലിം വിദ്യാർത്ഥികളുടെ അവകാശങ്ങളെക്കാൾ കോടതി ഊന്നൽ നൽകിയത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ ഒരു വിദ്യാലയത്തിന്റെ പൊതു രീതികളെയും നിയമങ്ങളെയും വ്യക്തി അവകാശങ്ങൾ ഉന്നയിച്ച് തടസ്സപെടുത്താനാവില്ല. 

ഹിജാബ് ധരിക്കാൻ കോടതിയെ സമീപിച്ച കുട്ടികളോട് ആവശ്യമെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകാനുള്ള സൗകര്യം ഒരുക്കുവാനും കോടതി ഉത്തരവിട്ടിരുന്നു. അന്ന് മലയാള മാധ്യങ്ങൾ മുക്കി കളഞ്ഞ അതെ വിധി ഇന്ന് ദേശീയതലത്തിൽ ചർച്ചയാവുകയാണ്.പതിവ് പോലെ എപ്പോളും മലയാള മാധ്യങ്ങൾ ഈ വിധി പരാമർശിക്കാതെ മുന്നോട്ടു പോകുന്നു. 

Write a comment
News Category