Thursday, April 25, 2024 11:01 PM
Yesnews Logo
Home News

വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന് വനിതാ വിങ്; പുതിയ സാരഥികൾ ചുമതല ഏറ്റു

സ്വന്തം ലേഖകന്‍ . Mar 04, 2022
wayanad-chamber-of-commerce-womens-wing-new-committee-formed-
News

വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന് പുതുതായി വനിതാ വിങ് രൂപീകരിച്ചു. ജില്ലയിലെ വനിതാ സംരംഭകരേയും പ്രൊഫഷനലുകളെയും ഒരു കുടകീഴിൽ അണി നിരത്തി കൊണ്ടാണ് വനിതാ വിങ് രൂപീകരിച്ചിട്ടുള്ളത്., കൽപ്പറ്റ വുഡ്ലാൻഡ്സ് ഹോട്ടലിൽ ചേർന്ന പ്രത്യേക യോഗത്തിൽ വനിതാ വിങ്ങിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.  

യുവ സംരംഭകയായ അന്ന ബെന്നി ( വാൾനട്സ് കേക്സ്  ) സംഘടനയുടെ പ്രഥമ  ചെയർ പേഴ്‌സണായും  ബിന്ദു മിൽട്ടൺ ( സെലെസ്റ്റിയൽ ഗാർഡൻ ) വൈസ് ചെയർ പേഴ്‌സണായും  തെരഞ്ഞെടുക്കപ്പെട്ടു .ബീന സുരേഷ്( സുവർണ്ണ രാഗം ) ആണ് സംഘടനയുടെ ട്രഷറർ .

പത്മിനി ചക്രപാണിയാണ് സംഘടനയുടെ കൺവീനർ. പ്രൊഫസർ ടെസ്സി മാത്യുവാണ്  പ്രോജക്ട് കോഡിനേറ്റർ .ഡോക്ടർ നിഷ ( ഫാമിലി ഡെന്റൽ ക്ലിനിക്) ജോയിന്റ് കൺവീനറാണ്. ഡയറക്ർ ബോർഡ് അംഗങ്ങളായി ശബ്നം , ബിന്ദു ബെന്നി( വാൽനട്സ്  കേക്സ്   )ഡോക്ടർ ബെറ്റി ഷാജി, ജൂലി സിബി എന്നിവരെയും തെരഞ്ഞെടുത്തു.

വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്  ജോണി പാറ്റാനി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. ജില്ലയിലെ മുഴുവൻ വനിതാ സംരംഭകരേയും  സംഘടനക്ക് കീഴിൽ അണിനിരത്താൻ കഴിയുമെന്ന് ഭാരവാഹികൾ വിശ്വാസം പ്രകടിപ്പിച്ചു.
 
ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിത സംരംഭകരുടെ സംഘടനകളുമായും വേദികളുമായും  വനിതാ ചേംബറിനെ അഫിലിയേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ തുടങ്ങാൻ  പ്രഥമ യോഗത്തിൽ ധാരണയായി. ഏപ്രിൽ മാസത്തിൽ രാജ്യത്തെ മുൻ നിര വനിത സംരംഭകരെ അണി  നിരത്തി കൽപ്പറ്റയിൽ വിപുലമായ സമ്മേളനവും സെമിനാറും സംഘടിപ്പിക്കും.

Write a comment
News Category