Friday, March 29, 2024 12:37 PM
Yesnews Logo
Home News

പഴ വ്യാപാര രംഗത്ത് മുസ്‌ലിം കുത്തകയെന്ന് ഹിന്ദു ജന ജാഗൃതി സമിതി, വ്യാപക പ്രചരണത്തിന് സംഘടന

സ്വന്തം ലേഖകന്‍ . Apr 07, 2022
fruits-sale-muslm-merchants-hindu-organisation-
News

പഴ  വ്യാപാര മേഖല   മുസ്‌ലിം വ്യാപാരികൾ കുത്തക ആക്കി വെച്ചിരിക്കയാണെന്ന് കര്ണ്ണാടകയിലെ ഹൈന്ദവ സംഘടനയായ ഹിന്ദു ജന ജാഗൃതി സമിതി ആരോപിച്ചു. ഹൈന്ദവരായ കൃഷിക്കാർ എല്ലു മുറിയെ പണിയെടുത്തതിന്റെ ഗുണ ഫലം അനുഭവിക്കുന്നത് മുസ്‌ലിം കച്ചവടക്കാരാണ്.  .ഹൈന്ദവ ട്രേഡർമാരെ പുറത്താക്കാൻ മുസ്ലീങ്ങളായ  കച്ചവടക്കാർ ഗൂഡമായോ പണിയെടുക്കുന്നുണ്ടെന്നു സംഘടന നേതാവ് ചന്ദ്രു മുൻഗർ ആരോപിച്ചു.

ഈ സ്ഥിതി വിശേഷം ഒഴിവാക്കാൻ മുസ്‌ലിം പഴ കച്ചവടക്കാർക്ക് പകരം ഹൈന്ദവരെ തെരഞ്ഞെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കർണ്ണാടക ഉൾപ്പെടെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പഴം  കച്ചവടവും പച്ചക്കറി കച്ചവടവും മുസ്ലീങ്ങൾ കുത്തക ആക്കി വെച്ചിരിക്കയാണെന്ന് ആരോപണം നേരത്തെ സംഘടന ഉയർത്തിയിരുന്നതാണ്. 

പഴ കര്ഷകര്ക്ക് മികച്ച വില ലഭിക്കാനുള്ള അവസരം തടയപ്പെടുന്നുണ്ട്.ഈ കുത്തക അവസാനിപ്പിച്ചില്ലെങ്കിൽ കർഷകരുടെ നടു ഒടിയുമെന്ന് ഹിന്ദു നേതാവ് മുന്നറിയിപ്പ് നൽകി. 

Write a comment
News Category