Wednesday, November 05, 2025 08:40 PM
Yesnews Logo
Home News

കെ വി തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കെ.പി.സി.സി ; കണ്ടില്ലെന്നു നടിച്ച് കേന്ദ്ര നേതാക്കൾ

Arjun Marthandan . Apr 09, 2022
k-v-thomas-cpim-party-congress-attendee-no-action
News

കെ.പി.സി.സി യുടെ എല്ലാ മുന്നറിയിപ്പും അവഗണിച്ച് സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ ചെറു വിരൽ നക്കാൻ കേന്ദ്ര നേതാക്കൾ തയ്യാറാകുന്നില്ല. എ.ഐ.സി.സി അംഗം ആയതു കൊണ്ട് കേന്ദ്ര നേതൃതമാണ് നടപടി എടുക്കേണ്ടത്.കെ.പി.സി.സി അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിക്കും സോണിയ ഗാന്ധി മുതിർന്നിട്ടില്ല. കേന്ദ്ര നേതാക്കൾ ഒന്നും ചെയ്യാതിരിക്കുന്നത് പക്ഷെ അവരുടെ ആത്മ വിശ്വാസം കെടുത്തിയിട്ടുണ്ട്. 

ഇതോടെ കേരളം നേതാക്കൾ വെട്ടിലായി. എന്നാൽ തോമസ് പാർട്ടിക്ക് സ്മേധായ പുറത്തു പോവുകയാണെകിൽ ആശ്വാസമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഇനി പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയ്ക്കാത്ത നേതാവിനെ ചുമക്കേണ്ടതില്ലെന്ന് നിലപാടിലാണ് കോൺഗ്രസ്സ് നേതാക്കൾ

പിണറായി സ്തുതിയുമായി തോമസ് ; അണിയറയിലെ കൂട്ട് ബന്ധം വെളിയിലായി 

സി.പി.എം പാർട്ടി കോൺഗ്രസ്സ് വേദിയിൽ പിണറായി വിജയനെയും കെ.റെയിലിനെയും വാനോളം പുകഴ്ത്തിയ തോമസ് മാസ്റ്റർ മുൻ കാലങ്ങളിൽ സി.പി.എം മായി പുലർത്തിയിരുന്ന അടുപ്പം മറച്ചു വെച്ചില്ല. സി.പി.എം നേതാക്കളുമായി ഉറ്റ ബന്ധം ഉണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് തന്നെ തുറന്നു  പറഞ്ഞതോടെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ തമ്മിലുള്ള അന്തര്ധാരയാണ് പുറത്തേക്ക് വന്നത്. 


 

Write a comment
News Category