Friday, March 29, 2024 08:52 PM
Yesnews Logo
Home News

പീസ് ഇന്റർനാഷ്ണൽ സ്‌കൂൾ ബന്ധമുള്ള കള്ളിയത്ത് സ്റ്റീൽ ഉടമ ജി.എസ്.ടി തട്ടിപ്പിൽ ജയിലിൽ ; നടന്നത് നൂറു കോടിയുടെ വെട്ടിപ്പ്

Alamelu C . Apr 20, 2022
kairali-tmt-kalliyatht-gst-fraud-arrest
News

കള്ളിയത്ത് കൈരളി ടി.എം.ടി  സ്റ്റീൽ കമ്പനി  ഉടമകളിൽ ഒരാളായ ഹുമയൂൺ കള്ളിയതിനെ ജി.എസ്.ടി തട്ടിപ്പിൽ അറസ്റ്റു ചെയ്തു. ഏതാണ്ട് നൂറു കോടിയുടെ വ്യാജ ബില്ലുകൾ ഹാജരാക്കി തട്ടിപ്പു നടത്തിയതിനാണ് ഹുമയൂൺ അറസ്റ്റിലായത്.  മാധ്യമങ്ങൾക്ക് കോടികളുടെ പരസ്യം വാരിക്കോരി നൽകി തട്ടിപ്പിന് പുകമറ ഇട്ടിരുന്ന കള്ളിയത്ത് ഗ്രൂപ്പിന് നേരത്തെ ജിഹാദി ബന്ധമുള്ള പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനകളുമായി അടുപ്പം പുലർത്തിയുന്ന പീസ് സ്‌കൂൾ തലപ്പത്ത് കള്ളിയത്ത് സ്റ്റീൽ കമ്പനി ഉടമകൾക്ക് ബന്ധമുണ്ടെന്ന  വാർത്തകൾ പുറത്തു വന്നിരുന്നതാണ്. എന്നാൽ പിന്നീട ഈ വാർത്തക്ക് ആയുസ്സുണ്ടായില്ല. ഒരുമുഖ്യ ധാര  മാധ്യമങ്ങളും കള്ളിയത്തിന്റെ    തട്ടിപ്പുകൾ വാർത്ത ആക്കിയില്ല. 

കേന്ദ്ര ഏജൻസിയായ സി.ബി.ഐ കള്ളിയത്ത് ഗ്രൂപ്പിനെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.ഇതിനിടയിലാണ് ഗ്രൂപ്പിന്റെ ജി.എസ്.ടി തട്ടിപ്പുകൾ അധികൃതർ നിരീക്ഷിച്ചു തുടങ്ങിയത്. 400 കോടിയുടെ വ്യാജ ബില്ലുകൾ ഉണ്ടാക്കിയാണ് ഹുമയൂൺ തട്ടിപ്പു നടത്തിയത്. വ്യാജ ബില്ലുകൾ ഹാജരാക്കി നേടിയ തുക നൂറു കോടിയിൽ അധികം വന്നേക്കാമെന്ന് അധികൃതർ പറയുന്നു. 

മലബാറിലെ  ചില കമ്പനികൾ  ജി.എസ്.ടി തട്ടിപ്പു നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. രണ്ടു തരം   ബിൽ ബുക്കുകൾ  ഉണ്ടാക്കി കോടികൾ തട്ടിക്കുകയാണ് പതുവു ശൈലി. കള്ളിയത്തിന്റെ തട്ടിപ്പു പിടിക്കപ്പെടതോടെ ഇവർ അങ്കലാപ്പിലാണ്. 

Write a comment
News Category