Friday, April 26, 2024 10:20 AM
Yesnews Logo
Home News

പി.സി ജോർജ്ജിന് ജാമ്യം ; നിലപടിൽ മാറ്റമില്ലെന് പ്രഖ്യാപിച്ച് തലയെടുപ്പോടെ ജോർജ്ജ്; ക്രൈസ്തവ -ഹിന്ദു മാനവധർമ്മത്തെ ആക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യ വേദി

സ്വന്തം ലേഖകന്‍ . May 01, 2022
pc-geroge-granted-bail-kc-leader--repeat-allegation-
News

പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചു. രണ്ടാഴ്ച്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ട പോലീസ് ആവശ്യം തള്ളിയാണ് ജോർജ്ജിന് കോടതി ജാമ്യം അനുവദിച്ചത്. വിധി  പ്രസ്താവനക്ക് ശേഷം പുറത്തിറങ്ങിയ ജോർജ്ജ് നിലപാടിൽ ഉറച്ച് നിന്നു. തന്റെ അറസ്റ്റു ജിഹാദികൾക്കുള്ള റംസാൻ സമ്മാനമാണെന്ന് ജോർജ്ജ് ആരോപിച്ചു. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഹൈന്ദവ -കൃസ്ത്യൻ സമുദായങ്ങളെ  പല ഘട്ടത്തിലും ആക്ഷേപിച്ച ഇസ്ലാമിക നേതാക്കളെ ഒരു ഘട്ടത്തിൽ പോലും ചോദ്യം ചെയ്യാൻ പോലും വിളിക്കാതിരുന്ന പോലീസ് ജോർജ്ജിനെതിരെ ശരം കണക്കെ പ്രവർത്തിച്ച്ത് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. വിവാദ ഇസ്ലാമിക പ്രഭാഷകരുടെ അറസ്റ്റു  ആവശ്യപ്പട്ട് നിയമ നടപടികൾ തുടരുമെന്ന് കാസ അറിയിച്ചിട്ടുണ്ട്. ഹിന്ദു-കൃസ്ത്യൻ പ്രവർത്തകർ ഒന്നിച്ച് സെക്റട്ടറിയേറ്റ് മാർച്ച് നടത്തി പ്രതിഷേധിച്ചു. ഇനി ഹിന്ദു -കൃസ്ത്യൻ ധർമ്മങ്ങളെ അപമാനിക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തിമാക്കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് വിവാദ പ്രസംഗങ്ങൾ തുടരരുത് തുടങ്ങിയ ഉപാധികൾ കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. 

പൊളിഞ്ഞത്  രാഷ്ട്രീയ ഗൂഢാലോചന 
 

രണ്ടു ദിവസം അവധി ആയതു കൊണ്ട് പി.സി ജോർജിനെ ജയിലിൽ അടക്കാനാകുമെന്ന്   കണക്കു കൂട്ടലിലാണ് തിരക്ക് പിടിച്ച്  ജോർജ്ജിനെ അറസ്റ്റു ച്യ്തത്. ഇന്ന് നാളെയും  കോടതി അവധി ആയതു കൊണ്ട് ജോർജ്ജിനെ ജയിലിൽ അടക്കാൻ കഴിയുമെന്ന് അറസ്റ്റിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ബുദ്ധി കേന്ദ്രങ്ങൾ വിശ്വസിച്ചു. കടത്തി വിധി എതിരായാൽ കേരളം മുഴുവൻ പ്രചരണം നടത്തുമെന്ന് നിലപാട് ഹിന്ദു-കൃസ്ത്യൻ സംഘടനകൾ നിലപട് എടുത്തു. 


കൃസ്ത്യൻ നേതാവിനെ ജയിലിൽ അടക്കാൻ മുന്നിട്ടിറങ്ങിയത് ഇസ്ലാമിക പാർട്ടിയായ  ലീഗ് ;ഇരട്ട നീതി ഇനി നടക്കില്ലെന്ന് ഹിന്ദു-കൃസ്ത്യൻ നേതാക്കൾ ; ഭീകരന്മാരെ പിടിക്കാൻ വന്നത് പോലെ വന്ന പോലീസിനെതിരെ   പ്രതിഷേധം  
 
 കേരള രാഷ്ട്രീയത്തിലെ ഇസ്ലാമിക മുഖമായ മുസ്‌ലിം  ലീഗ്  ജോർജിന്റെ അറസ്റ് ആവശ്യപ്പെട്ട് ആദ്യം രംഗത്തു വന്നത്. ഇതിനു തൊട്ടു പിറകെയാണ് ലീഗ് നേതാക്കളുടെ വോട്ടു കൂട്ടിയാൽ മാത്രം ജയിക്കുന്ന വി.ടി ബൽറാമും മറ്റും രംഗത്തു വരുന്നത്. 

ഇവരാരും ഹിന്ദു-കൃസ്ത്യൻ മതങ്ങളെ തെരുവിൽ ആക്ഷേപിച്ച  ഇസ്ലാമിക നേതാക്കൾക്കെതിരെ ഒറ്റയക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ; കോടതി വിധി ജോർജ്ജിന് എതിരെ ആകുമെന്നായിരുന്നു ലീഗും സി.പി.എം ഉൽ ഒക്കെ വിശ്വസിച്ചത് എന്നാൽ ജാമ്യം കിട്ടിയതോടെ മുസ്‌ലിം പർട്ടിയായ ലീഗ് നേതാക്കളും ലീഗ് പിന്തുണയിൽ മാത്രം രാഷ്ട്രീയ നില നിൽപ്പുള്ള  ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചിട്ടില്ല. 

കൊടും കുറ്റവാളിയെ പിടികൂടാൻ വന്നത് പോലെ പുലർച്ചെ ഒരു രാഷ്ട്രീയ നേതാവിനെ അറസ്റ്റു ച്യ്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം . പോലീസ് നടപടി മോശമായി പോയെന്ന് ജോർജ്ജിന്റെ അഭിഭാഷകന്റെ പ്രതികരിച്ചു. പോലീസ് നടപടിയോടെ   ജോർജ്ജിന്   ദേശീയ ശ്രദ്ധയും പിന്തുണയും ലഭിച്ചു കഴിഞ്ഞു. ജോർജ്ജിനെ വേട്ടയാടാൻ ഇടത്-വലതുമുന്നണികൾ കാണിച്ച അമിത ആവേശവും ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്.  

Write a comment
News Category