Wednesday, September 03, 2025 07:35 AM
Yesnews Logo
Home News

ബംഗാളിനെ കീഴടക്കി കേരള൦ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

സ്വന്തം ലേഖകന്‍ . May 03, 2022
kerala-santhosh-trophy-foodball-chapions-2022
News

സന്തോഷ് ട്രോഫി  കിരീടത്തിൽ മുത്തമിട്ട് കേരളം. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. തുടക്കം മുതൽ ആവേശം വിതറിയ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാം കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ കേരളത്തിന്റെ എല്ലാ കിക്കുകളും ഗോൾവര കടന്നു. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. സന്തോഷ് ട്രോഫിയിൽ തങ്ങളുടെ ഏഴാം കിരീടം നേടിയ കേരളത്തിന് ആതിഥേയരെന്ന നിലയില്‍ മൂന്നാം കിരീട നേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിൽ കേരളം കിരീടം ചൂടിയത്.


 

Write a comment
News Category