Saturday, April 27, 2024 02:49 AM
Yesnews Logo
Home News

സ്മൃതി ഇറാനി വയനാട്ടിൽ ; രാഹുൽ ഗാന്ധി കാഠ്മണ്ഡുവിലെ ബാറിൽ വിവാഹ പരിപാടിയിൽ : വീഡിയോ വൈറലാകുന്നു

M.B. Krishnakumar . May 03, 2022
rahul-gandhi-in-kathmandu-bar-contoversy-
News

 

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വയനാട്  മണ്ഡലത്തിലെ സന്ദർശനം പുരോഗമിക്കുന്നു. വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന  സ്മൃതി വൈകീട്ടോടെ ഡൽഹിക്കു മടങ്ങു ,എന്നാൽ എവിടെയാണ് വയനാട് എം.പി രാഹുൽ ഗാന്ധി ? നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു  ഹോട്ടലിലെ ബാറിൽ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന രാഹുലിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങൾ പുറത്തു വിട്ടു.ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.സുഹൃത്തും മുൻ മാധ്യമ പ്രവർത്തകയുമായ സുമിനിമ ഉദാസിന്റെ വിവാഹ ആഘോഷമങ്ങളിൽ പങ്കെടുക്കാനാണ് രാഹുലിൽ ഗാന്ധി കാഠ്മണ്ഡുവിൽ എത്തിയത്. നഗരത്തിലെ ഹയാത്ത് റീജൻസിയിലാണ് വിവാഹ ആഘോഷങ്ങൾ  നടക്കുന്നത്.രാഹുൽ താമസിക്കുന്നത് കാത്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലിലും. 

ഹോട്ടലിൽ ഉള്ള ബാറിൽ ആഘോഷ  ചടങ്ങുകളിൽ  രാഹുൽ പങ്കെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വീഡിയോയിൽ ഡ്രിങ്ക്സ് ആസ്വദിക്കുന്ന കൂട്ടുകാരിക്കൊപ്പം രാഹുൽ ഇരിക്കുന്ന ചിത്രമുണ്ട്. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അറിയില്ല. എന്നാലും വീഡിയോ ഇപ്പോൾ 
വൈറലായി കഴിഞ്ഞു. വീഡിയോ പുതിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ ഇത് കഠ്മണ്ഡുവിലെ പുതിയ വീഡിയോ ആണെന്ന് പറയുന്നു.പഴയതെന്നും പ്രചരണമുണ്ട്. തർക്കം മുഴുകുമ്പോഴും വീഡിയോവിനെ കുറിച്ച് രാഹുൽ പ്രതികരിച്ചിട്ടില്ല.

<

രാഹുലിനൊപ്പം പാർട്ടിയിൽ വിവാദ  നേപ്പാളിലെ ചൈനീസ് അംബാസിഡർ ?


വൈറലായി മാറിക്കഴിഞ്ഞ വീഡിയോവിൽ രാഹുൽ ഗാന്ധിക്കൊപ്പം  ഉള്ളത്  നേപ്പാളിലെ ചൈനീസ് അംബാസിഡറാണെന്ന് ഹോ യാങ്ക്വി യാണെന്ന് മാധ്യങ്ങൾ സ്ഥിരീകരിച്ചു. നേപ്പാളിലെ മുൻ പ്രധാനമന്ത്രിയെ ഹണി ട്രാപ്പിൽ പെടുത്തി ഇന്ത്യ വിരുദ്ധ സമീപനം കൈക്കൊള്ളിച്ച വിദേശ സ്ഥാനപതിയെന്ന ആരോപണമുള്ള വ്യക്തിയാണ് നേപ്പാളിലെ ചൈനീസ് സ്ഥാനപതി.അതി സുന്ദരിയായ ഇവർ ഹണി ട്രാപ്പിലൂടെ നേതാക്കളെയും ഭരണ തലവന്മാരെയും വീഴ്ത്തുമെന്ന് ആരോപണമുണ്ട്. അവരുടെ കൂടെയാണ് കോൺഗ്രസ്സ്  മുൻ അധ്യക്ഷൻ ബാറിൽ ഇരിക്കുന്നതായി വീഡിയോ പുറത്തു വന്നിട്ടുള്ളത്.

 

Write a comment
News Category