Friday, March 29, 2024 03:40 AM
Yesnews Logo
Home News

വടക്കേ മലബാറിന്റെ റാണിയാകാൻ ഇരിക്കൂർ ; ടൂറിസം പദ്ധതികളിൽ മുതൽ മുടക്കാൻ സംരംഭകരെത്തുന്നു ; കേരള ട്രാവൽ മാർട്ടിൽ ഇരിക്കൂർ മയം

Alamelu C . May 10, 2022
irikkur-tourism-sajeev-joseph-mla-kerala-travel-mart
News

വടക്കേ മലബാറിലെ  ടൂറിസം മേഖലയിൽ   ഇരിക്കൂറിന്റെ കയ്യൊപ്പ് . കേരളത്തിലെ തന്നെ അതി സുന്ദരമായ പ്രദേശങ്ങളിൽ ഒന്നായി ഇരിക്കൂറിലെ മലയോര സഞ്ചാര  കേന്ദ്രങ്ങൾ  അംഗീകരിക്കപ്പെട്ടു തുടങ്ങി. വന്യമായ സൗന്ദ്യര്യത്തോടൊപ്പം  ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകൾ കൂടി ഇരിക്കൂറിലെ മലഞ്ചെരിവുകൾക്ക് ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് സഞ്ചാര മേഖലയിലെ നിക്ഷേപകരാണ്. കൊച്ചിയിൽ സമാപിച്ച കേരള ടൂറിസം മാർട്ടിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത്  ഇരിക്കൂറിലെ മലയോര സഞ്ചാര മേഖലകളാണ്. പൈതൽ മലയും പാലക്കയം  തട്ടും ടൂറിസം മേഖലയിലെ നിക്ഷേപകരുടെ  കണ്ണിൽ പെട്ട് കഴിഞ്ഞു. ട്രാവൽ മാർട്ടിലെ ഇരിക്കൂർ പവലിയൻ  സന്ദര്ശകരുടെയും നിക്ഷേപകരുടെയും മുക്തകണ്‌ഠം പ്രശംസ പിടിച്ചു പറ്റി .  അധികം താമസിയാതെ ഇവിടേക്ക് നിക്ഷേപക  സംഘത്തെ എത്തിക്കാനുള്ള നീക്കം എം.എൽ.എ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ സജീവമാക്കിയിട്ടുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ടൂറിസം മേഖലയിലെ  വമ്പന്നർമാർ  ഇരിക്കൂറിലെത്തിയേക്കും. 

 ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് മുൻകൈ എടുത്താണ്   ഇരിക്കൂർ പവലിയൻ അണിയിച്ചൊരുക്കിയത്. . കണ്ണൂരിലെ മറ്റു ടൂറിസം മേഖലകളെയും പവലിയനിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഇരിക്കൂർ മേഖലയിലെ മലയോര സഞ്ചാര കേന്ദ്രങ്ങളെ  കുറിച്ച്  കൂടുതൽ അറിയാനാണ് സഞ്ചാരികളും ടൂർ ഓപ്പറേറ്റര്മാരും താല്പര്യം  കാണിച്ചത്. പൈതൽ മല, പാലക്കയംതട്ട്  , ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാപ്പിമല, കാഞ്ഞരക്കൊല്ലി, ഉൾപ്പെടെ ഇരിക്കൂറിലെ  ഒരു ഡസനോളം മലയോര സഞ്ചാര കേന്ദ്രങ്ങളാണ് പവലിയനിൽ ശ്രദ്ധ  കേന്ദ്രമായത്. 
ട്രക്കിങ്, ഹോം സ്റ്റേ, ഇക്കോ ടൂറിസം, അഡ്വെഞ്ചവർ ടൂറിസം ഉൾപ്പെടെ കേരളത്തിലെ വിനോദ സഞ്ചാരികൾക്ക് അവിസ്‌മരണീയമായ അനുഭവങ്ങൾ ൻൽകുന്ന ഇരിക്കൂറിലെ സഞ്ചാര  കേന്ദ്രങ്ങൾ പരിചയപ്പെടുത്തിയത്തിൽ   സന്തുഷ്ടിയുണ്ടെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. 

ചീഫ് സെക്രട്ടറി വി.പി ജോയ്, കേരള ട്രാവൽ  മാർട്ട് ചെയർമാൻ ബേബി മാത്യു സോമതീരം, ഇ.എം നജീബ്,   എന്നിവരുമായും   ട്രാവൽ മേഖലയിലെ സംരംഭകരുമായും ഇരിക്കൂർ ടൂറിസത്തിന്റെ വികസന സാദ്ധ്യതകൾ  എം.എൽ.എ സജീവ് ജോസഫ് ചർച്ച ചെയ്തു.പി.ടി മാത്യുവും ഒപ്പമുണ്ടായിരുന്നു.  

വടക്കേ മലബാറിലെ ഏറ്റവും മനോഹര പ്രദേശങ്ങളാണ് ഇരിക്കൂർ മണ്ഡലത്തിലുള്ളത്. ഈ കേന്ദ്രങ്ങളെ ആഗോള ടൂറിസം ഭൂപടത്തിൽ  എത്തിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നതെന്ന്  സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. കേരള ട്രാവൽ മാർട്ടിൽ ലഭിച്ച പിന്തുണ  ഇരിക്കൂറിലെ ടൂറിസം വികസനത്തിന് പിന്തുണ വർധിപ്പിക്കും.  ദേശീയ  -അന്തർദേശീയ  തലങ്ങളിൽ  ശ്രദ്ധ നേടി തരുന്ന വിവിധത്തിൽ   ഈ വർഷത്തോടെ കൂടുതൽ പ്രചാരണ  പരിപാടികൾ സംഘടിപ്പിക്കും.
ഇതിനായുള്ള  ഒരുക്കങ്ങൾ നടക്കയാണ്. മലബാർ ഇന്നുവരെ കണ്ടില്ലാത്ത തരത്തിലുള്ള പരിപാടികൾ    പ്രതീക്ഷിക്കാം - ഇരിക്കൂറിലെ വിനോദ സഞ്ചാര മേഖലയിലേക്ക് വൻ നിക്ഷേപങ്ങൾ  കൊണ്ട് വരാൻ  പരിശ്രമിക്കയാണ്-സജീവ് ജോസഫ് പറഞ്ഞുലോകത്തിനു മുന്നിൽ ഇരിക്കൂറിന്റെ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന പരിപാടികൾ ഉടൻ  ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 59  രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ട്രാവൽ  മാർട്ടിൽ പങ്കെടുത്തത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ  ഓപറേറ്റർമാരും വിനോദ സഞ്ചാര വ്യവസായ മേഖലയിലെ പ്രമുഖരും ട്രാവൽ മാർട്ടിന് എത്തിയിരുന്നു. ,  സംസ്ഥാനത്തെ   നിയോജക മണ്ഡലങ്ങളിൽ  ടൂറിസം കേന്ദ്രങ്ങൾക്ക് പ്രചാരം നല്കാൻ  പ്രത്യേക പവലിയനുമായി  വന്നത് ഇരിക്കൂർ മാത്രമാണെന്ന് ട്രാവൽ മാർട്ട് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.  

Write a comment
News Category