Wednesday, April 24, 2024 06:22 AM
Yesnews Logo
Home News

മൂന്നാറിൽ വില്ല പ്രോജക്ട് , അബുദാബിയിൽ ദർബാർ ഹോട്ടൽ, കൊച്ചിയിൽ തമാർ സ്‌പൈസസ്;പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകൾ വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ

M.B. Krishnakumar . May 14, 2022
pfi-durbar-hotel-abudabi-hawala-fund-raising-ed-court-fir-munnar-villa-project
News

ഭീകരവാദപ്രവർത്തനത്തിന് പണം കണ്ടെത്താനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പേരിൽ ഹോട്ടലും വില്ല പ്രോജക്ടുകളും സ്‌പൈസസ് കമ്പനിയും നടത്തിയിരുന്നുവെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്‌നൗ കോടതിയിൽ വെളിപ്പെടുത്തി; ജയിലിൽ ഉള്ള സിദ്ധീഖ് കാപ്പൻ അറസ്റിലായതോടെയാണ് പോപ്‌അലർ ഫ്രണ്ടിന്റെ ഞെട്ടിക്കുന്ന കാപ്പൻ ഉൾപ്പെടയുള്ളവരുണ്ട് പ്രവർത്തനങ്ങൾ ഇ.ഡി അന്വേഷിച്ചിരുന്നു.കൂടുതൽ  അന്വേഷണം നടക്കയാണ്.

  ദർബാർ ഹോട്ടലും പി.എഫ്.ഐ യും ; കൈവെട്ടു കേസിലെ പ്രതിയുടെ ബിസിനസ്സ് ലോകം 

അബുദാബിയിൽ  നല്ല നിലയിൽ പ്രവർത്തിക്കുന്ന ദർബാർ ഹോട്ടലാണ് പി.എഫ്.ഐ സാമ്പത്തിക ഇടപാടുകൾക്കായി  ഉപയോഗ പ്പെടുത്തിയിരുന്നതെന്നാണ് ഇ.ഡി  കണ്ടെത്തിയിട്ടുള്ളത്. കൈ വെട്ടു കേസിലെ പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള   ദർബാർ ഹോട്ടൽ കള്ളപ്പണ ഇടപടിന് ഉപയോഗിച്ചു .അബുദാബിയിലെ ദർബാർ ഹോട്ടൽ പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ നേതാവ് കൂടിയായ അഷ്‌റഫ് എം.കെ യുടെ പേരിലാണ്. ഇയാൾ തന്നെയാണ് പ്രമാദമായ കൈവെട്ടു കേസിലെ പ്രതി ചേർക്കപ്പെട്ടയാൾ.. പി.എഫ്.ഐ ഭീകരനായ അഷ്‌റഫിന്റെ  ഉടമസ്ഥതിലുള്ള ദർബാർ ഹോട്ടലിന്റെ മറവിൽ കള്ളാ പണ ഇടപാട്  നടന്നതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച എഫ്.ഐ ആറിൽ പറയുന്നു. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾ;ക്ക് അഷ്‌റഫ് നേതൃത്വം കൊടുക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അന്വേഷണ ഏജൻസികൾ പിടികൂടുമെന്നായപ്പോൾ രാജ്യം വിടാൻ മുന്നൊരുക്കമാണ് നടത്തുമ്പോഴാണ് അഷ്‌റഫ് പിടിയിലായത്.ഇയാൾ ജയിലിൽ കഴിയുകയാണ്. ദര്ബാര് ഹോട്ടലിന്റെ ഉടമസ്ഥവകാശം സംബന്ധിച്ച് അഷ്‌റഫ് സമ്മതിച്ചിട്ടില്ല. അഷ്‌റഫിന്റെ സഹോദരനാണ് ഹോട്ടൽ നടത്തിപ്പിന്റെ ചുമതലയുള്ളത്. 

ഈ ഹോട്ടലിന്റെ മറവിൽ അഷ്‌റഫ് പോപ്പുലർ ഫ്രണ്ടിന്ന് വേണ്ടി സാമ്പത്തിക ഇടപാടുകൾ  നടത്തിയെന്നാണ് ഇ.ഡി യുടെ കണ്ടെത്തൽ. 
അഷ്റഫുമായുള്ള ബന്ധമുള്ള കൊച്ചിയിലെ തമാർ സ്‌പൈസസ് എന്ന കമ്പനി  വഴിയും  പി.എഫ്.ഐ ക്ക് പണം എത്തിയിട്ടുണ്ട്. 

അഷ്‌റഫിന്റെ കൂടെ പിടിയിലായ അബ്ദുൽ റസാഖ് എന്ന പോപ്പുലർ ഫ്രണ്ട്  തീവ്രവാദിയും തീവ്രവാദി സംഘടനക്ക് വേണ്ടി വൻ തോതിൽ സാമ്പത്തിക  ഇടപാടുകൾ നടത്തിയിട്ടുണ്ട്.ഏതാണ്ട് 22 കോടിയുടെ ഇടപാടുകളെ കുറിച്ചാണ് ഇ.ഡി എഫ്.ആർ ഇത് പരമർശിക്കുന്നത്. 

ഉത്തർപ്രദേശിൽ വർഗീയ കലാപം അഴിച്ചു വിടാൻ വൻ തോതിൽ പണം ഒഴുകിയിരുന്നു. ഹത്രാസിൽ കലാപം അഴിച്ചു വിടാനായി പോയ സിദ്ധീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്ക് പണം ഏർപ്പാടാക്കി  കൊടുത്തതും ഇപ്പോൾ ജയിലിൽ കഴിയുന്ന തീവ്രവാദി  നേതാക്കളാണ്. 

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സംരംഭങ്ങൾ അന്വേഷ പരിധിയിൽ ; മൂന്നാർ വില്ല പ്രൊജക്ക്റ്റിൽ  പിടി വീണു 

വിദേശ രാജ്യങ്ങളിൽ  നിന്ന് ഉൾപ്പെടെ വൻ തോതിൽ പണം എത്തിക്കുന്നതിന് വിവിധ സംരംഭങ്ങൾ പോപ്പുലർ   ഫ്രണ്ട് തുടങ്ങിയിരുന്നു.ഇതിൽ പ്രധാനപ്പെട്ടതാണ് മൂന്നാറിലെ വില്ല വിസ്ത പ്രോജക്ട് .പ്രോജക്ടിനെന്ന പേരിൽ എത്തുന്ന പണം പി.എഫ്. ക്കു വേണ്ടി മാറ്റിയെടുക്കാറാണ് പതിവ്. ഹവാല ചാനൽ ഉൾപ്പടെ നിയമവിരുദ്ധമായ വഴികളിലൂടെ കോടികൾ ഈ സ്ഥാപനങ്ങളിലേക്ക്  ഒഴുകിയെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. 
 

Write a comment
News Category