Sunday, May 11, 2025 07:19 PM
Yesnews Logo
Home News

കശ്മീർ ഫയൽ പ്രദർശനം വിലക്കി പാക്കിസ്ഥാനി ചെയർമാനായ ഓക്സ്ഫോർഡ് സർവകലാശാല യൂണിയൻ; കാശ്മീരി വിദ്യാർത്ഥികളെ പ്രീണിപ്പിക്കാനെന്ന്ആക്ഷേപം; കേസ്സു കൊടുക്കാൻ വിവേക് അഗ്നിഹോത്രി

Arnab Roy . May 31, 2022
kashmir-files-locked-ox-ford-university-pakistani-i-chairman-
News

കശ്മീരിലെ പണ്ഡിറ്റുകളെ കൂട്ടക്കൊല നടത്തിയ ജിഹാദികളെ തുറന്നു കാട്ടുന്ന കശ്മീർ ഫയൽ എന്ന ചിത്രം പ്രദര്ശിപ്പിക്കുന്നത് ലണ്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാല വിലക്കി. പാക്കിസ്ഥാനി യാണ് ഇപ്പോഴത്തെ സർവകലാശാല യൂണിയൻ ചെയർമാൻ.ഒട്ടേറെ കശ്മീർ വിദ്യാർത്ഥികളും പാക്കിസ്ഥാനികളും  ഇവിടെ പഠിക്കുന്നുണ്ട്. ഹൈന്ദവ വിദ്യാർഥികൾ നന്നേ കുറവാണ്. 

തീർത്തും ഹിന്ദു വിരുദ്ധമാണ് നടപടിയെന്ന് സംവിധായകൻ വിവേക് അഗ്നി  ഹോത്രി ആരോപിച്ചു. ഹൈന്ദവ വിരുദ്ധതയാണ് യൂണിയൻ നേതൃത്വത്തിനുള്ളത്.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലക്ഷകണക്കിന് പണ്ഡിറ്റുകൾ കൂട്ടക്കൊല ചെയ്ത സംഭവം ലോകത്തെ സിനിമയിലിലൂടെ അവതരിപ്പിച്ച  കശ്മീർ  ഫയൽ ജിഹാദികളെ വിറളി പിടിപ്പിച്ചിരുന്നു.പണ്ഡിറ്റുകൾ ആട്ടിയോടിച്ചു ശേഷം കാശ്മീരിൽ ഭൂരിപക്ഷമായ ജിഹാദികൾ നടത്തിയ ക്രൂര കൃത്യങ്ങളാണ് സിനിമയിൽ അനാവരണം ചെയ്യപ്പെട്ടത്. 


 

Write a comment
News Category