Sunday, May 28, 2023 09:59 PM
Yesnews Logo
Home News

ഇൻസയുടെ പുസ്തക പ്രകാശനം

സ്വന്തം ലേഖകന്‍ . Jun 04, 2022
insa-book-publishing-chandni-jayaraj
News

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്‌സ് ( ഇൻസ) കേരള ഘടകത്തിന്റെ  നേതൃത്വത്തിൽ ചാന്ദ്നി ജയരാജ് പരിഭാഷപ്പെടുത്തിയ ദി സീക്രെട് ഓഫ് ലണ്ടൻ പാലസ് എന്ന പുസ്തകം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്: അനു  ശിവരാമൻ  പ്രകാശനം ചെയ്തു  ചെയ്തു . കൊച്ചിൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ആർ.വി കിളിക്കാർക്ക് നൽകിയാണ്   ജസ്റ്റിസ് പുസ്തക പ്രകാശനം നിർവഹിച്ചത്. ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ എന്ന പ്രൊഫസർ പി.ജെ ജോസഫിന്റെ പുസ്തകമാണ് ചാന്ദ്നി ജയരാജ് പരിഭാഷപ്പെടുത്തിയത്. 

ചടങ്ങിൽ ഇൻസ പ്രസിഡണ്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംഡുംസ്മാനുമായ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി വ്യവസായി പി.വി ജയരാജ്  ആശംസ  അർപ്പിച്ചു. ചടങ്ങിൽ കെ.എം ഖാലിദ് നന്ദി രേഖപ്പെടുത്തി 

Write a comment
News Category