Friday, April 26, 2024 08:32 PM
Yesnews Logo
Home News

ബുദ്ധമത ക്ഷേത്രം പുതുക്കി പണിയാൻ മുസ്ലീങ്ങൾ അനുവദിക്കുന്നില്ല; കാർഗിലിൽ ബുദ്ധമത വിശ്വാസികൾ തെരുവിൽ

Avdhesh Singh . Jun 14, 2022
buddhists-monastery-construction-denied-muslim-objected-padyathra
News

ലഡാക്കിലെ കാർഗിൽ പട്ടണത്തിൽ ബുദ്ധമത വിശ്വാസികളുടെ ക്ഷേത്രം പുതുക്കി പണിയാൻ മുസ്ലീങ്ങൾ അനുവദിക്കുന്നില്ല. പട്ടണത്തിലെ പുറത്താണ് ആരാധനാലയം   പുതുക്കി പണിയാൻ തടയാൻ മുന്നിൽ നിൽക്കുന്നത് മുസ്‌ലിം  പുരോഹിതരും അണികളുമാണ്. ഇതിനെതിരെ ബുദ്ധമത വിശ്വാസികൾ തെരുവിൽ ഇറങ്ങിയിരിക്കയാണ്. ബുദ്ധമത സന്യസികളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു വരികയാണ്. 

ബുദ്ധമതക്കാർക്ക്  ആരധനാലയം പണിയാൻ അനുവദിക്കാത്ത മുസ്ളീം നേതൃത്വം ലേയിൽ വലിയ മോസ്‌ക് പണി കഴിപ്പിച്ചിട്ടുണ്ട്. കാർഗിൽ മേഖലയിൽ മുലിംകൾക്കാണ് ഭൂരിപക്ഷം. ബുദ്ധിസ്റ്റുകളുടെ ആരാധന അവകാശം  ഹനിക്കാൻ നീക്കം നടക്കയാണെന്ന് ബുദ്ധമത സംഘടനകൾ ആരോപിച്ചു. ലഡാക്കിൽ കാലങ്ങളായി നില നിന്നിരുന്ന മാത്ത് സൗഹാർദ്ദമാണ് ഒരു വിഭാഗം മുസ്ലീങ്ങളുടെ നിലപാട് കൊണ്ട് തകരുന്നതെന്ന് ആരോപണമുണ്ട്. സമാധാന പ്രിയരായ  ബുദ്ധിസ്റ്റുകളെ അവരുടെ ക്ഷേത്രം പുതുക്കി പണിയാൻ പോലും അനുവദിക്കുന്നില്ലെന്ന് ലഡാക്ക് ബുദ്ധിസ്റ്റ്  അസോസിയേഷൻ കുറ്റപ്പെടുത്തി. 

ക്ഷേത്ര  നിർമ്മാണത്തിന് കല്ലിടാൻ സന്യാസി പ്രമുഖൻ ചോക്‌സിയോങ് പാൽഗ റിമ്പോച്ചെ  കാർഗിൽ പട്ടണത്തിലേക്ക് പദ  യാത്ര തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. 

ലഡാക്കിൽ കാർഗിലിൽ മാത്രമാണ് മുസ്ലീങ്ങൾക്ക് സ്വാധീനമുള്ളത്. 1961 ഇൽ ബുദ്ധിസ്റ്റുകൾക്ക് ആരധനാലയം നിർമ്മിക്കാൻ  സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. ബുദ്ധിസ്റ്റുകൾക്കെതിരെ കാർഗിൽ പട്ടണത്തിലെ ഇസല്മിയ സ്‌കൂളും മുസ്‌ലിം മതനേതാക്കളും ഭീഷിണി മുഴക്കിയതായി ബുദ്ധിസ്റ്റുകൾ ആരോപിക്കുന്നു. 

Write a comment
News Category