Friday, April 26, 2024 12:41 AM
Yesnews Logo
Home News

കെ.ടി ജലീലുമായി നടത്തിയ ചാറ്റുകൾക്ക് തെളിവുണ്ടെന്ന് സ്വപ്ന സുരേഷ് ; ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം ഗുരുതര ആരോപണവുമായി സ്വപ്‍ന സുരേഷ്

സ്വന്തം ലേഖകന്‍ . Jun 16, 2022
swapana-suresh-gold-smuggling-case-kt-jaleel
News

മുൻ മന്ത്രി കെ.ടി ജലീലുമായി നടത്തിയ ആശയവിനിമയത്തിന് തെളിവുകൾ ഉണ്ടെന്ന് സ്വപ്‍ന സുരേഷ് .വാട്ട്സ് ചാറ്റുകൾ തന്റെ  കൈയ്യിലുണ്ടെന്നും അവർ വെളിപ്പെടുത്തി.സ്വപ്‍ന നൽകിയ സത്യവാങ് മൂല്യത്തിലാണ് ഗുരുതരമായ വെളിപ്പെടുതലുള്ളത്. 

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും   ഗുരുതര ആരോപണങ്ങളുണ്ട്. .  ഈന്തപ്പഴവും ഖുർആനും എത്തിയപെട്ടികളിൽ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുൻ മന്ത്രി കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.  എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവർക്കൊപ്പമുണ്ടായിരുന്നു - സത്യവാങ്മൂലത്തിൽ പറയുന്നു.

കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്.ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.

ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണ്ണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നുള്ളതാണ് കുടുംബത്തിനെതിരെ ഉയരുന്ന ഗുരുതര ആരോപണം. എന്നാൽ അവർക്കത് ഇഷ്ടമാകാൻ സാധ്യതയില്ല എന്ന് പറഞ്ഞ് താൻ അത് തടഞ്ഞു എന്നും സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഭക്ഷണ സാധനങ്ങൾ എന്ന പേരിലാണ് കാർഗോ എത്തിയത്. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാൽ അത് വിട്ടുകിട്ടുന്നതിൽ പ്രയാസമുണ്ടായിരുന്നു. അത് തടഞ്ഞ് വെക്കുകയും ചെയ്തു.പിന്നാലെയാണ് എം.ശിവശങ്കറിന്റെ ഇടപെടലുണ്ടായത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് സ്വപ്‌നയുടെ സത്യവാങ്മൂലം.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ്  കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാനായി വഴിവിട്ട് ഇടപെട്ടു എന്നാണ് പി.ശ്രീരാമകൃഷ്ണനെതിരായ ആരോപണം. ഇതിനായി ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.ഇടപാടുകള്‍ വേഗത്തിലാക്കാന്‍ കോണ്‍സുലേറ്റ് ജനറലിന് ശ്രീരാമകൃഷ്ണന്‍ കൈക്കൂലി കൊടുത്തെന്നു സത്യവാങ്മൂലത്തിലുണ്ട്.

സരിത്തിനെയാണ് പണമടങ്ങിയ ബാഗ് എല്‍പ്പിച്ചത്. കോണ്‍സുലേറ്റ് ജനറലിന് പണം നല്‍കിയശേഷം ബാഗ് സരിത്തെടുത്തു. ഇത് സരിത്തിന്റെ വീട്ടില്‍ നിന്ന് കംസ്റ്റസ് പിടിച്ചെടുത്തതായും സ്വപ്ന ആരോപിക്കുന്നു.

മാധവവാര്യരുമായി ബന്ധമുണ്ടെന്ന്   ജലീലിന്റെ സമ്മതം

സ്വർണ്ണ കടത്ത് കേസിൽ പുതുതായി ഉയർന്നു വന്ന കാർഗോ കമ്പനി ഉടമ മാധവ് വാര്യരെ അറിയാമെന്ന് കെ.ടി.ജലീൽ. വാര്യരുമായി  ബന്ധമുണ്ട്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ല.  പതിവിൽ നിന്നും വ്യത്യസ്ഥമായി ജലീൽ അസ്വസ്ഥനായിരുന്നു;അദ്ദേഹത്തിന്റെ ശരീര ഭാഷ തന്നെ  തീരെ ദുർബ്ബലമായിരുന്നു. . 

Write a comment
News Category