Sunday, July 06, 2025 12:49 AM
Yesnews Logo
Home News

സ്വർണ്ണകടത്തിൽ എൻഫോഴ്സ്മെന്റിന്റെ തുടർനടപടികൾക്ക് തുടക്കമായി ;ബുധനാഴ്ച സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കും; പൊറാട്ടുനാടകവുമായി സരിത നായർ

സ്വന്തം ലേഖകന്‍ . Jun 18, 2022
gold-smuggling-case-ed-action-swapana-questioning-
News

സ്വർണ്ണക്കടത്ത് കേസിൽ ഇടവേളയ്ക്കു ശേഷം ഇ.ഡി യുടെ തുടർനടപടികൾ ആരംഭിക്കുന്നു. ഇ.ഡി യുടെ ഡൽഹി കാര്യാലയം പച്ചക്കൊടി കാട്ടിയതിനേ തുടർന്നാണ് തുടര്നടപടികൾക്ക് ഇ.ഡി തുടക്കമിടുന്നത്.ആദ്യ ഘട്ടത്തിൽ  സ്വപ്‍ന സുരേഷിന്റെ മൊഴിയെടുക്കും. ബുധനാഴ്ച്ചയാണ് മൊഴിയെടുക്കുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്‌തേക്കും. 
 
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു. പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ്    സ്വപ്നയെ വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാന്‍ ഇഡി തീരുമാനിച്ചത്  . ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സ്വപ്ന സുരേഷ് 164 എ വഴി കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് ഇഡിയ്ക്ക് ലഭിച്ചിട്ടുള്ളത്.   കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

സ്വപ്നയുടെ  മൊഴിയിൽ മുഖ്യമന്ത്രിയും   കുടുംബവും ഉൾപ്പെട്ട സാഹചര്യത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തയും മറ്റും ചോദ്യം ചെയ്യേണ്ടി വരിക. കഴിഞ്ഞ തവണ സംഭവിച്ച തിരിച്ചടികൾ കണക്കിലെടുത്ത് ശ്രദ്ധാപൂർവമാണ് ഇ.ഡി മുന്നോട്ടു  പോകുന്നത്. സ്വന്തം പാളയത്തിൽ നിന്ന് വാർത്തകൾ ചോരാതിരിക്കാൻ ഉദ്യൊഗസ്ഥർ തന്നെ നിരീക്ഷണത്തിലാണ്. 

പൊറാട്ടു നാടകവുമായി സരിത നായർ ; കോടതിയുടെ രൂക്ഷ വിമർശനം, പകർപ്പിനായുള്ള അപേക്ഷ കയ്യോടെ തള്ളി 

സ്വർണ്ണ  കടത്തു കേസിൽ സ്വപനയുടെ മൊഴി പകർപ്പ് വേണമെന്ന് വിചിത്ര നിലപാടുമായി ചെന്ന സോളാർ പ്രതി സരിത നായരുടെ നിലപ്പടിനെ  കോടതി വിമർശിച്ചു. രഹസ്യമൊഴി നല്കാൻ ആകില്ലെന്ന് കോടതി ശക്തമായി താക്കീതു    നൽകി. കേസുമായി പുലബന്ധം പോലുമില്ലാത്ത സരിത ആർക്കു വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത് എന്നറിയില്ല.  

സ്വപനയുടെ  രഹസ്യമൊഴി വേണമെന്ന ആവശ്യവുമായി നേരത്തെ ക്രൈംബ്രാഞ്ചും രം?ഗത്തെത്തിയിരുന്നു. അന്നും രഹസ്യമൊഴി നല്‍കാനാകില്ലെന്ന കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി വ്യക്തമാക്കി. രഹസ്യമൊഴി നല്‍കിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

Write a comment
News Category