Thursday, April 25, 2024 04:38 AM
Yesnews Logo
Home News

ബി.ജെ.പി നേതാവിന്റെ കൊലപാതകം; കർണ്ണാടക പുകയുന്നു; ആയിരങ്ങൾ തെരുവിൽ, പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുമെന്ന് മന്ത്രി

News Desk . Jul 27, 2022
karnataka-bjkp-leader-killing-pfi
News

കർണാടക അതിർത്തിയിൽ യുവമോർച്ചാ നേതാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്  ഹൈന്ദവ  സംഘടനകൾ  തെരുവിൽ ഇറങ്ങി. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിട്ടുള്ളത്. ബി.ജെ.പി നേതാക്കൾക്കെതിരെയും രോഷപ്രകടനമുണ്ടായി. 
 
കൊലപാതകവുമായി ബന്ധപ്പെട്ട്   15 പേർ കസ്റ്റഡിയിലായി. പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കർണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.കാസർഗോഡ് ജില്ലയിലെ ചില  പി.എഫ്.ഐ പ്രവർത്തകരെ കർണ്ണാടക പോലീസ് തെരയുന്നുണ്ട്. കേരളം രെജിസ്ട്രേഷൻ വാഹനത്തിൽ വന്നവർക്ക് സംഘടനയുമായി ബന്ധമുണ്ട്ന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. 

ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച  പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32)എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.

സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്. 

Write a comment
News Category