Saturday, April 27, 2024 03:11 AM
Yesnews Logo
Home News

യു.എ ഇ യാത്ര; മുഖ്യമന്ത്രിയുടെ ബാഗ് കയറ്റി അയച്ചത് പ്രോട്ടോകോൾ ലംഘനം; സ്വർണ്ണ കേസിൽ കുരുക്ക് മുറുക്കി കേന്ദ്രം

സ്വന്തം ലേഖകന്‍ . Jul 29, 2022
cm-gold-smuggling-case-protocole-central-govt-uae-consulate
News

യു.എ.ഇ. യാത്രയിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ ഇ  കോൺസുലിന്റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് കേന്ദ്രം വ്യക്തമാക്കി. യു.എ.ഇ. സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയതാണ്   പ്രോട്ടോക്കോൾ ലംഘനം എന്ന് വിദേശകാര്യമന്ത്രാലയംഅറിയിച്ചിട്ടുള്ളത്.

മറന്നുവെച്ച ബാഗ് കോൺസുൽ ഉദ്യോഗസ്ഥർവശം അയക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ കെ, പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഇത്. യു.എ.ഇ. യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ ബാഗ് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.കേന്ദ്ര നിലപാടോടെ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്ക് മുറുകുകയാണ്.  

Write a comment
News Category