Saturday, April 20, 2024 05:47 AM
Yesnews Logo
Home News

ഇരിക്കൂർ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക്; ഇന്റർനാഷ്ണൽ മൗണ്ടെയ്ൻ ഫെസ്റ്റ് ഡിസംബറിൽ; ഇൻവെസ്റ്റേഴ്‌സ് മീറ്റ് പൈതൽമലയിൽ

Alamelu C . Aug 27, 2022
international-mountain-fest-2022-irikkoor-kerala-saji-joseph-mla
News

കേരളത്തിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്താൻ ഇരിക്കൂർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.ഒക്ടോബർ  ആദ്യ വാരം  ഇരിക്കൂറിന്റെ ടൂറിസം, വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്‌സ്  മീറ്റോടെ  പരിപാടികൾക്ക് തുടക്കമാകും.. പൈതൽ മലയിലാണ്  നിക്ഷേപ മീറ്റ് നടക്കുക. വിദേശത്ത് നിന്ന്   ഉൾപ്പെടെ നൂറോളം നിക്ഷേപകർ  ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി   സജീവ് ജോസഫ് അറിയിച്ചു.ഖത്തർ , യു.എ.ഇ , സിംഗപ്പൂർ, മലേഷ്യ, ടാൻസാനിയ എന്നെ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ചടങ്ങിൽ നിക്ഷേപക താല്പര്യ /സമ്മത പത്രങ്ങൾ   ഒപ്പു വെക്കും-.

ഇതിനു മുന്നോടിയായി തദ്ദേശീയ തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ടൂറിസം ക്ലസ്റ്റർയോഗങ്ങൾ സംഘടിപ്പിക്കും. വിവിധ പഞ്ചായത്തുകളുടെയും  മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ക്ലസ്റ്റർ യോഗങ്ങൾ നടക്കുക. കാഞ്ഞിരക്കൊല്ലി, പൈതൽമല, പാലക്കയം  തട്ട്, കാപ്പിമല,   എന്നീ കേന്ദ്രങ്ങളിൽ ആദ്യ ഘട്ട ക്ളസ്റ്റർ യോഗങ്ങൾ നടക്കും. രണ്ടാം ഘട്ടത്തിൽ മറ്റിടങ്ങളിലും ക്ലസ്റ്റർ മീറ്റിങ്ങുകൾ നടക്കും. ജനപ്രതിനിധികളും ടൂറിസവുമായി ബന്ധപെടാൻ  ആഗ്രഹിക്കുന്നവരെയുമാണ് ക്ലസ്റ്റർ  മീറ്റിങ്ങുകളിൽ പ്രതീക്ഷിക്കുന്നത്.. ഡിസംബറിൽ നടക്കുന്ന ഇന്റർനാഷണൽ ടൂറിസം മീറ്റിങ്ങിനു മുന്നോടിയായാണ്   ഈ യോഗങ്ങൾ നടക്കുക  .തദ്ദേശ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഉദ്യമങ്ങൾക്ക് ലഭിക്കുന്നുണ്ട്.

കാർഷിക മേഖലയിൽ നില നിൽക്കുന്ന  പ്രതിസന്ധി കണക്കിലെടുത്ത് കർഷകർക്ക് ബദൽ വരുമാനമാർഗ്ഗമായി ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തുക എന്ന ലക്‌ഷ്യം കൂടി ടൂറിസം മീറ്റുകൾക്കുണ്ട്. പ്രാദേശിക കർഷകർക്ക് ടൂറിസം രംഗത്തുള്ള സാധ്യതകളും  യോഗങ്ങളിൽ വിശദീകരിക്കും.  ഒക്ടോബർഅവസാന വാരം ഇരിക്കൂറിൽ  ആൾ കേരള ടൂറിസം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്.   

ഡിസംബറിലാണ് രാജ്യ ശ്രദ്ധ തന്നെ  നേടാൻ സഹായിക്കുന്ന  വിധത്തിൽ ഇരിക്കൂറിൽ ഇന്റർനാഷ്നൽ മൗണ്ടെയ്ൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആധുനിക രീതിയിൽ  സജ്ജീകരിക്കുന്ന പ്രത്യകേ പ്രദർശന നഗരിയിൽ    ഡിസംബർ മുതൽ ഒരു മാസത്തോളമാണ്  മൗണ്ടെയ്ൻ  ഫെസ്റ്റ് എന്ന പേരിൽ മെഗാ  ഈവന്റ് ഇവന്റ്‌ നടക്കുക.   ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഇവെന്റിലുണ്ടാകും. ഇതിനായുള്ള പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്.കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വ്യവസായ-കാർഷിക-ടൂറിസം  മേഖലകളിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും , പ്രമുഖ കമ്പനികളുടെ പ്രതിനിധികളും, ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും.

ഇവെന്റിനോട് അനുബന്ധിച്ച് നടക്കുന്ന അന്തരാഷ്ട്ര ടൂറിസം-കാർഷിക എക്സ്പോയിൽ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്ന്  250 ഓളം സ്റ്റാളുകൾ ഉണ്ടാകും.എല്ലാ വർഷവും  തുടർച്ചയായി നടത്തുന്ന വിധത്തിലാണ് പരിപാടികൾ ആവിഷ്‌കരിച്ചിട്ടുള്ളത്.

ഉത്തര മലബാറിലെ തന്നെ  ടൂറിസം ഹബ്ബായി ഇരിക്കൂറിനെ മാറ്റുകയാണ് ലക്‌ഷ്യം.ലോകത്തിനു മുന്നിൽ ഇരിക്കൂറിന്റെ അനന്ത  സാധ്യതകൾ  പരിചയപ്പെടുത്താനും കൂടുതൽ നിക്ഷേപകരെയും , സഞ്ചാരികളെയും ,ടൂർ ഓപ്പറേറ്റര്മാരെയും ഇവിടേക്ക് എത്തിക്കാനുമാണ് ഇവെന്റുകളിലൂടെ  ലക്ഷ്യമിടുന്നത്.ഇതിനു മുന്നോടിയായി മികച്ച ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ  കൂടി സഹായത്തോടെ ഒരുക്കും. തീർത്തും പാരിസ്ഥിക സൗഹാർദ്ദപരമായ  കാഴ്ച്ചപ്പാടാകും  വികസന പരിപാടികളിൽ ഉണ്ടാവുക.
 
ഇരിക്കൂർ  ടൂറിസം സൊസൈറ്റിയും  , തദ്ദേശ സ്ഥാപനങ്ങൾ ,വിവിധ ട്രേഡ് അസോസിയേഷനുകൾ ,  രാജ്യത്തെ മുൻ നിര കമ്പനികൾ, കമ്മ്യൂണിക്കേഷൻ കമ്പനികൾ  ഉൾപ്പെടെയുള്ള സ്ഥാപങ്ങളുമായി  യോജിച്ചാണ് അന്തരാഷ്ട്ര ഇവെന്റുകൾ അണിയിച്ചൊരുക്കുന്നത്.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അന്താരഷ്ട്ര ഇവെന്റുകൾക്ക്  ഉറപ്പു വരുത്തും .

വാർത്ത സമ്മേളനത്തിൽ അഡ്വക്കറ്റ്  : സജീവ് ജോസഫ് എം.എൽ.എ , പി.ടി മാത്യു ,ടി.എൻ.എ ഖാദർ എന്നിവർ സംബന്ധിച്ചു

Write a comment
News Category