Sunday, May 05, 2024 11:56 PM
Yesnews Logo
Home News

കൺസൾട്ടൻസി കരാറുകൾ മുഖ്യമന്ത്രിയുടെ മകൾക്ക് കമ്മീഷൻ പറ്റാനുള്ള വഴിയെന്ന് സ്വപ്‍ന സുരേഷ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണവുമായി വീണ്ടും സ്വപ്ന സുരേഷ്

സ്വന്തം ലേഖകന്‍ . Oct 21, 2022
swapna-suresh-cm-pinarayi-vijayan-daughter-veena-corruption-chargesasianet-interview
News

മുഖ്യമന്ത്രിക്കും മകൾ വീണ് വിജയൻ  ഭാര്യ കമല എന്നിവർക്കുമെതിരെ   ഗുരുതര അഴിമതി ആരോപണവുമായി സ്വപ്ന സുരേഷ് .ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അക്കമിട്ട് മുഖ്യമന്ത്രിയുടെയും മകളുടെയും ഇടപാടുകൾ അക്കമിട്ട് സ്വപ്‍ന സുരേഷ് തുറന്നടിച്ചത്. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി  കൺസൾട്ടൻസി കരാറുകൾ നൽകുന്നതിൽ വീണ് വിജയൻ ഇടപെട്ടിട്ടുണ്ട്. ഇവരിൽ നിന്ന് വൻ തുക കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് പക്കലുണ്ടെന്നുമുള്ള ഗുരുതര വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തിയിരിക്കയാണ്.

സ്‌പേസ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുന്നത് കംമീഷൻ ഉദ്ദേശിച്ചാണ്. ഇതിന് തന്നെ അവിടെ നിയമിക്കാൻ മുഖൈമന്ത്രിയും മകളും ഇടപെട്ടു. വിദേശത്തു നിന്ന് കമ്മീഷൻ പറ്റാനാണ്  ഉദ്ദേശം.സ്വപ്‍ന പറഞ്ഞു.

ഭരണത്തിലും കരാറുകളിലും  മുഖ്യമന്ത്രിയുടെ    മകളുടെ ഇടപെടൽ ; ഗുരുതര വെളിപ്പെടുത്തൽ വന്നിട്ടും മുഖ്യന്  മൗനം; സി.പി.എം നേതൃത്വം കനത്ത മൗനത്തിൽ  

ഭരണത്തിന്റെ  നാനാ  തുറകളിൽ മുഖ്യമന്ത്രി മകളുടെയും ഭാര്യയുടെയും ഇടപെടലുകൾക്ക് സമ്മതം മൂളിയെന്നാണ് ചുരുക്കത്തിൽ സ്വപ്‍ന  സുരേഷ് ഇന്ന് പറഞ്ഞിട്ടുളത്. കരാറുകൾ  ഉറപ്പിക്കുന്നത്, കൺസൾട്ടൻസി കരാറുകൾ , നിയമനങ്ങൾ  കംമീഷൻ ഇടപാടുകൾ എന്ന് തുടങ്ങി അഴിമതി കഥകളാണ് മുഖൈമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‍ന ഉന്നയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിന്റെ ലേഖകൻ എൻ.കെ ഷിജു വിന് സ്വപ്‍ന  നൽകിയ അഭിമുഖം കേരളത്തെ ഞെട്ടിക്കുന്നതാണ്. 

കോവിഡ് ഡാറ്റ അമേരിക്കൻ കമ്പനിക്ക് വിറ്റു ;

കോവിഡ് കാലത്ത് സംസ്ഥാനം ശേഖരിച്ച ഡാറ്റ അമേരിക്കൻ കമ്പനിക്ക്  വിറ്റെന്ന് ശിവശങ്കർ പറഞ്ഞതായി സ്വപ്‍ന സുരേഷ് പറയുന്നു.വീണ് വിജയൻ ഇതു മൂലം സാമ്പത്തിക   ലാഭമുണ്ടായി. മുഖ്യമന്ത്രി പി.എ യുടെ ഫോണിലാണ് ശിവശങ്കറുമായി ചർച്ച നടത്തിയിരുന്നത്. ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്‍ന പറഞ്ഞു.

Write a comment
News Category