Sunday, May 05, 2024 08:47 PM
Yesnews Logo
Home News

കേരളത്തിലെത് ഭ്രാന്തൻ കമ്മ്യൂണിസ്റുകാരെന്ന് സുബ്രഹ്മണ്യം സ്വാമി; ഗവർണറെ തൊട്ടാൽ സർക്കാരിനെ പിരിച്ചുവിടണം

സ്വന്തം ലേഖകന്‍ . Oct 26, 2022
kerala-mad-communists-subramanian-swamy-
News

ഗവർണറെ തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന  പ്രധാനമന്ത്രിയോട് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി. ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. 'കേരള ഗവർണർ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു'. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.കേരളത്തിലേത് ഭ്രാന്തന്മാരായ കമ്മ്യൂണിസ്റ്റുകളെണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ ഭരണ വീഴ്ച്ചകളിൽ   കർശന നടപടികൾ സ്വീകരിച്ച  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സർക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പിണറായി സർക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യം ഉന്നയിച്ചത് ശ്രദ്ധേയമായി. 

Write a comment
News Category