Sunday, May 05, 2024 06:03 PM
Yesnews Logo
Home News

കോയമ്പത്തൂർ കാർ സ്‌ഫോടനത്തിന് ഇസ്ലാമിക സ്റ്റേറ്റ് ബന്ധം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു

Anasooya Garg . Oct 27, 2022
coimbatore-blast-is-connection-nia-investigation
News

കോയമ്പത്തൂർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികൾ. പോപ്പുലർ ഫ്രണ്ടുമായി അടുപ്പമുള്ളവരും സ്‌ഫോടനത്തിന് ചുക്കാൻ പിടിച്ചെന്ന് പ്രാഥമിക നിതാമാനം. അന്വേഷണം ഇന്ന് എൻ.ഐ.എ ഏറ്റെടുത്തു.തമിഴ്നാട് മുഖ്യമന്ത്രി കേസ് എൻ.ഐ. എ ഏറ്റെടുക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു. .   കേസില്‍ ബുധനാഴ്ച എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‌ ചെയ്തു. 

സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേർ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.

ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. ജമേഷ മുബിന്റെ മൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 

 കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി ഇവരിൽ ചിലരുമായി പ്രതികൾ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കയാണ്.

ശ്രീലങ്കൻ   സ്ഫാടനത്തിനു ശേഷ,ഇന്ത്യയിലേക്ക് പ്രതികളിൽ ചിലർ കടന്നുവന്ന അന്ന് തന്നെ ശ്രീലങ്കകൾ അധികൃതർ പറഞ്ഞിരുന്നു. കേരളം, തമിഴ്നാട് സാംഷ്ടാനങ്ങളിൽ നിന്നുള്ളവർക്കാണ് ശ്രീലങ്കൻ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സൂചനകൾ ലഭിച്ചിരുന്നത്. 

Write a comment
News Category