Monday, May 06, 2024 01:07 AM
Yesnews Logo
Home News

ഭീകരവാദ ഫണ്ടിങ് കേസ്സുകൾ; ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സേവനം തേടാൻ എൻ.ഐ.എ ; ഭീകരവാദികളെ തുരത്താൻ തുനിഞ്ഞിറങ്ങി കേന്ദ്രം

M.B. Krishnakumar . Oct 30, 2022
nia-seeks-ca-firms-terror-funding-cases
News

രാജ്യത്തെ ഭീകരവാദ കേസ്സുകൾ ഫലപ്രദമായി തെളിയിയ്ക്കാൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സേവനം തേടാൻ എൻ.എ.ഐ തീരുമാനിച്ചു. പൽ കേസുകളിലും സാങ്കേതിക മുതലെടുത്ത് ഭീകരവാദികൾ ഫണ്ടിങ് കൊണ്ട് വരുന്നതിന് തടയിടാനും കേസ്സുകളിൽ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ അഴിക്കുള്ളിൽ അടക്കാനുമാണീ നീക്കം. 

പി.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ത്യയിലേക്ക് വൻ തോതിൽ ധന സംഭരണം നടത്തിയ രീതി അന്വേഷണ ഏജൻസികളെ അത്ഭുതപ്പെടുത്തുന്നു.നിയമത്തിന്റെ കണ്ണ് വെട്ടിക്കാൻ ഭീകര സംഘടനകൾ നടത്തുന്ന നീക്കങ്ങളെ ചെറുക്കാനാണീ    നടപടി. 

അഞ്ചു  വര്ഷത്തേക്കായിരിക്കും നിയമനം. ചാർട്ടേർഡ് അക്കൗണ്ടന്റുമാരെയും സി.എ കമ്പനികളെയും എംപാനൽ നടത്തിയാകും തെരഞ്ഞെടുക്കുക. ഭീകരതെക്കെതിരെ സന്ധിയില്ലാ നീക്കം നടത്തുമെന്ന് അമിത് ഷായുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രൊഫഷണൽ ഏജൻസികളുടെ സഹായവും എൻ.ഐ എ തേടുന്നത്. 2024 ആകുമ്പോഴേക്കും ഓരോ സംസ്ഥാനത്തും എൻ.ഐ എ യുടെ  സുസജ്ജമായ ഓഫിസുകൾ തുറക്കാൻ തീരുമാനമായിരുന്നു.ഭീകര സംഘടനകളുടെയും ഭീകരവാദികളെ സഹയിക്കുന്നവരുടെയും വിവരങ്ങൾ സഹകരിക്കാനും പങ്കുവെക്കാനും നിരീക്ഷിക്കാനും സാങ്കേതിക സംവിധനങ്ങളും ഒരുങ്ങുന്നുണ്ട്. 

Write a comment
News Category