Friday, March 29, 2024 11:11 AM
Yesnews Logo
Home News

പരിശോധനാ സംവിധാനം ശക്തമാക്കി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി : മന്ത്രി ജി.ആര്‍.അനില്‍  

News Desk . Nov 03, 2022
price-hike-kerala-govt-actions
News

സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടർമാര്‍ക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ നിര്‍ദ്ദേശം നൽകി.  വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ  ജില്ലാ കളക്ടര്‍മാരുടേയും, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും, ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നൽകിയത്. 
 
കേരളത്തില്‍ മാത്രമായി വില     വര്‍ദ്ധനവിന്  പ്രത്യേക കാരണങ്ങളൊന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.  അരി വില വര്‍ദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തിട്ടുണ്ട്.  റേഷന്‍ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും, സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകൾക്ക് എത്തിക്കുന്നതിനു് നടപടികൾ സ്വീകരിച്ചു.  

വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും.  കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും.  എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നൽകി.  ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ കൃത്യമായ അവലോകന മീറ്റിംഗുകൾ നടത്തി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.  

യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പി. ബിജു ഐ.എ.എസ്., ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അഡ്ഗർ പാഷ ഐ.എ.എസ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഡി. സജിത് ബാബു ഐ.എ.എസ്, ലീഗല്‍ മെട്രോളജി                കണ്‍ട്രോളര്‍ ജോണ്‍ സാമുവല്‍ ഐ.എ.എസ്, എല്ലാ ജില്ലകളിലേയും കളക്ടർ‍മാർ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


 

Write a comment
News Category