Monday, May 06, 2024 01:01 AM
Yesnews Logo
Home News

സി.പി .എമ്മിൽ പിണറായി യുഗത്തിന് അവസാനമാകുന്നോ ?;എം.വി ഗോവിന്ദൻ പാർട്ടിയിൽ ചുവടുറപ്പിക്കുന്നു

Alamelu C . Nov 03, 2022
cpm-pinarayi-era-end
News

സി.പി.എം എന്നാൽ പിണറായി എന്ന അവസ്ഥക്ക് പതുക്കെ മാറ്റം വരുന്നു. കേരളത്തിൽ  പാർട്ടി നില നിൽക്കണമെങ്കിൽ പിണറായിക്കപ്പുറത്തേക്ക് ചിന്തിക്കണമെന്ന് സി.പി.എം പതുക്കെ ആലോചിക്കുന്നതായി കരുതണം. മന്ത്രി സഭയിലും പാർട്ടിയിലും ഒരു പോലെ പിടി മുറുക്കിയിരിക്കുന്ന പിണറായിക്ക് ഇത് വരെ എതിർ ശബ്ദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല.കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ഒരു മനസ്സോടെ കാര്യങ്ങൾ  നീങ്ങി.

എന്നാൽ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതു മുതൽ കാര്യങ്ങൾ പതുക്കെ മാറുകയാണ്. പിണറായിക്ക് അപ്പുറം ചിന്തിച്ചില്ലെങ്കിൽ  സി.പി.എം താറുമാറാകുമെന്ന് വിലയിരുത്തൽ [പാർട്ടിയിൽ ശക്തമാവുകയാണ്. മുഖ്യമന്ത്രിക്ക് മേൽ മകൾക്കും കുടുംബത്തിനുമുള്ള സ്വാധീനം പാർട്ടി രണ്ടാം നിര നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്. അഴിമതി ആരോപണങ്ങൾ സാധാരണ അണികളെ ആശയകുഴപ്പത്തിലാക്കി കഴിഞ്ഞു. 

ഇനി ഒരു ഊഴം പോലുമില്ലാത്ത പിണറായിയെ മാത്രം ആശ്രയിച്ചാൽ സി.പി/,എം ബംഗാൾ വഴിക്കു പോകുമെന്ന് നേതാക്കൾ അടക്കം പറഞ്ഞു തുടങ്ങി കഴിഞ്ഞു. പിണറായി പാർട്ടിയെ കുളം തോണ്ടുമെന്ന അഭിപ്രായം  മധ്യ കേരളത്തിലെ പാർട്ടിയിൽ ശക്തമാണ്.ഇതിനിടയിലാണ് പെൻഷൻ പ്രായം കൂട്ടാനുള്ള ഏകപക്ഷീയ തീരുമാനവുമായി പിണറായി രംഗത്തു വന്നത്.

പാർട്ടി സെക്രട്ടറി ഇക്കാര്യത്തിൽ പിണറായിയ്‌യോയെ തിരുത്തിയത് വരും ദിനങ്ങളിലെ തിരുത്തൽ പ്രക്രിയയുടെ ആരംഭമാകുമെന്ന് അഭിപ്രായം ശക്തമാകുന്നു. സാധരണ കുറേക്കാലമായി കണ്ടു വരാത്ത പതിവാണിത്..പിണറായി തിരുത്തപ്പെടുന്നു.വാര്ധക്യത്തിലെത്തിയ പിണറായിയെ തിരുത്തിയില്ലങ്കിൽ കേരളത്തിലെ പാർട്ടി തകരുമെന്ന് യുവ നേതാക്കളും കരുതുന്നു.തത്കാലം ഭയം കൊണ്ട് ആരും പുറത്തു പറയുന്നില്ലെങ്കിലും പിണറായി യുഗം അസ്തമിക്കുന്നതിന്റെ സൂചനകൾ പുറത്തു വരികയാണ്. 

Write a comment
News Category