Monday, April 21, 2025 12:01 AM
Yesnews Logo
Home News

ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ

Financial Correspondent . Nov 09, 2022
meta-lay-off-
News

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ ജീവനക്കാരുടെ 13 ശതമാനമാണിത്. പുതിയ നിയമനങ്ങൾ മരവിപ്പിക്കും. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാന്‍ ഇന്ന് പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ്‌പോസ്റ്റിലൂടെ കമ്പനി മേധാവി മാർക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.

മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക. തങ്ങളുടെ മികവുറ്റ ജീവനക്കാരില്‍ നിന്ന് 11,000 പേര്‍ക്ക് പുറത്തുപോവേണ്ടി വരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും.2004 ല്‍ ഫേസ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്.

Write a comment
News Category