Friday, March 29, 2024 05:00 AM
Yesnews Logo
Home News

കോയമ്പത്തൂർ കാർ സ്ഫോടനം;പാലക്കാട് എൻ.ഐ.എ റെയ്ഡ് ; മലയാളികളും കുടുങ്ങും

സ്വന്തം ലേഖകന്‍ . Nov 10, 2022
coimbatore-blast-palakkad-nia-raid
News

 കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്. പാലക്കാട് മുതലമടയിലാണ് പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. കേസിൽ എൻഐഎ മുൻപ് അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാള്‍.

ഷെയ്ക്ക് മുസ്തഫയുടെ വീട്ടിൽ നിന്നും ഫോണും പാസ്പോർടും പിടിച്ചെടുത്തു. കോയമ്പത്തൂർ കാർ സ്ഫോടന കേസിൽ തമിഴ്‍‌നാട്ടിൽ ഇന്നു പുലർച്ചെ അഞ്ചു മണിമുതൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. 45 ഇടങ്ങളിലാണ് പരിശോധന നടന്നത്.
 

Write a comment
News Category