Monday, May 05, 2025 05:36 PM
Yesnews Logo
Home News

കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി

സ്വന്തം ലേഖകന്‍ . Nov 12, 2022
kollam-gandhi-statue
News

 കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതമയുടെ തല അറുത്തുമാറ്റിയ നിലയിൽ. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം. സംഭവത്തില്‍ ഏഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടുപോയിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്.

നേരത്തെ ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയ ഗന്ധി പ്രതിമ സ്ഥാപിക്കാൻ തായ്യാറെടുത്തത്. നേരത്തെയുണ്ടായിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചതിന് കേസ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
 

Write a comment
News Category