Thursday, April 25, 2024 04:16 PM
Yesnews Logo
Home News

ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; വ്യക്തമായ കാരണമില്ലാതെ ജാമ്യം ററദ്ദാക്കാനാവില്ലെന്ന് എൽദോസ് കേസിൽ ഹൈക്കോടതി

സ്വന്തം ലേഖകന്‍ . Nov 14, 2022
eldhose-case-hc-
News

ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്തെന്ന വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി. എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോയെന്നു പരിശോധിക്കണമെന്ന് കേസ് ഡയറി നോക്കിയ ശേഷം ബെഞ്ച് അഭിപ്രായപ്പെട്ടു.

ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉള്‍പ്പെട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ആദ്യ മൊഴി പരിശോധിക്കുമ്പോള്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം ആയിരുന്നെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ എത്ര തവണ സമ്മതത്തോടെ ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അതു ബലാത്സംഗം ആവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തക്കതായ കാരണങ്ങളോടെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതു റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. 

Write a comment
News Category