Friday, April 26, 2024 10:54 PM
Yesnews Logo
Home News

സി.പി.എം നേതാവ് ബിനീഷ് കോടിയേരി കേരളാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രെട്ടറിയാകും ; ജയേഷ് ജോർജ് പുതിയ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ . Nov 15, 2022
kca-bineesh-kodiyeri-joint-secretary
News

സി.പി.എം നേതാവ് ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലേക്ക്. കെ സി എയുടെ ജോയിന്‍റ് സെക്രട്ടറിയായാണ് ബിനീഷ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള ജനറൽ ബോഡി അംഗമെന്ന നിലയിലാണ് ബിനീഷ് കോടിയേരി കെസിഎയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. കെ സി എ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. സമയ പരിധി കഴിഞ്ഞിട്ടും ആരും മത്സരരംഗത്ത് വരാതിരുന്നതോടെയാണ് ബിനീഷ് കോടിയേരി കെസിഎയുടെ നേതൃത്വത്തിലേക്ക് എത്തിയത്.

അതേസമയം കെ സി എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയേഷ് ജോർജ് തിരിച്ചെത്തി. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് എസ് കുമാറാണ് അസോസിയേഷന്റെ പുതിയ സെക്രട്ടറി. ശ്രീജിത്ത് വി നായർക്ക് പകരമാണ് വിനോദ് എസ് കുമാർ എത്തുന്നത്.പുതിയ കേസിഎ ഭാരവാഹികൾ: ജയേഷ് ജോർജ് (പ്രസിഡന്റ്). വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെഎം അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ).
 

Write a comment
News Category