Thursday, April 25, 2024 03:15 PM
Yesnews Logo
Home News

കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല'; സി.പി.എം നേതാവ് പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Alamelu C . Nov 16, 2022
priya-varghese-kannur-varsity-kerala-high-count-criticized-appointment
News

കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാവർഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ചില ചോദ്യങ്ങളും കോടതി ചോദിച്ചു. കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്ററായുള്ള പ്രവർത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. 

കേരളത്തിലെ സര്വകലാശാലകളിൽ നടക്കുന്നത് പാർട്ടി നിയമനങ്ങളും അനധികൃത നിയമനങ്ങളും ആണെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലിന് ഉദാഹരണമാണ് കെ.കെ.രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം എന്ന കോടതി അഭിപ്രായത്തോടെ വ്യക്തമായിരിക്കയാണ്.

പ്രിയാ വർഗീസിന്റെത് ചട്ടപ്രകാരമുള്ള നിയമനമല്ലെന്ന് യുജിസി ഹൈക്കോടതിയിൽ ആവർത്തിച്ചു. കേസിൽ നാളെ വിധി പറയും
 

Write a comment
News Category