Friday, April 26, 2024 11:54 AM
Yesnews Logo
Home News

ഓപ്പറേഷന്‍ ലോട്ടസ് ഇൻ തെലങ്കാന ; തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോലീസ്; 21ന് ഹാജരാകാന്‍ നോട്ടീസ്

സ്വന്തം ലേഖകന്‍ . Nov 17, 2022
operation-lotus-telangana-thushar-vellappally
News

തെലങ്കാനയിലെ ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ തെലങ്കാന പൊലീസ് സംഘം എത്തി. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ നോട്ടീസ് നൽകി.തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്.

തെലങ്കാന രാഷ്ട്ര സമിതിയുടെ 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു  ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തെരഞ്ഞെടുപ്പു കമ്മിഷനും കൈമാറിയിട്ടുണ്ട്..
 

Write a comment
News Category