Monday, May 05, 2025 05:51 PM
Yesnews Logo
Home News

വീണ്ടും കേരളം :കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു

Alamelu C . Nov 18, 2022
kerala-rape-moving-car-kochi
News

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സ്ത്രീ രാജസ്ഥാൻ സ്വദേശിനിയാണ്.  19 വയസ്സുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.സംസ്ഥാനത്തു നിന്ന് പീഡന കഥകളും കൊലകളും മയക്കുമരുന്നു വ്യാപാരവും തുടങ്ങിയ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ദിനം പ്രതി വര്ധിക്കയാണ്. സംസ്ഥാനം കുറ്റകൃത്യ തലസ്ഥാനമാവുകയാണെന്ന് പ്രതീതി വളരുന്നു. 

ഇന്നലെ രാത്രിയായിരുന്നു അതിക്രമം. കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്.യുവതിയും പീഡനത്തിനിരയാക്കിയ ചെറുപ്പക്കാരും പരിചയക്കാരാണ്. പെൺകുട്ടിയെ ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് കളമശേരി ആശുപത്രിയിലേക്ക് മാറ്റിയത്.
 

Write a comment
News Category