Sunday, May 05, 2024 09:03 PM
Yesnews Logo
Home News

സിദ്ധീഖ് കാപ്പന് വേണ്ടി ഡൽഹിയിൽ ഓൺലൈൻ ഐക്യ ദാർഢ്യ മീറ്റിങ് നടത്തിയത് എൻ.ഐ എ അന്വേഷിക്കണമെന്ന് ഡൽഹി പോലീസ് ; പോപ്പുലർ ഫ്രണ്ടിന്റെ മീഡിയ സ്ലീപ്പർ സെല്ലിന് പിറകെ കേന്ദ്ര ഏജൻസികൾ

M.B. Krishnakumar . Nov 19, 2022
siddek-kappan-online-meting-nia-investigation-pfi-media-sleeper-cell
News

പോപ്പുലർ ഫ്രണ്ട് നേതാവ് കൂടിയായ സിദ്ധീഖ് കാപ്പന് ഐക്യ ദാർഢ്യം പ്രകടിപ്പിക്കാൻ ഡൽഹിയിൽ ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ച സംഭവം എൻ.ഐ.എ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഡൽഹി പോലീസ്. കാപ്പൻ സ്നേഹികളായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരാണ്  ഡൽഹിയിൽകഴിഞ്ഞ ഒക്ടോബറിൽ  ഓൺ ലൈൻ മീറ്റിംഗ് വിളിച്ചു ചേർത്തത്. 

കാപ്പന് ഐക്യ ദാർഢ്യം പ്രഖ്യാപിക്കാൻ മെഴുകുതിരി മാർച്ചു  നടത്താൻ കേരള പത്രപ്രവർത്തക യൂണിയൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഡൽഹി പോലീസ് ഈ മാർച്ചിന് അനുമതി നിഷേധിച്ചു. തുടർന്നാണ് കേരള പത്രപ്രവർത്തക യൂണിയനിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ ഓൺ ലൈൻ യോഗത്തെ വിളിച്ചു ചേർത്തത്. ഈ മീറ്റിങ്ങിൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭാര്യയും പങ്കെടുത്തു.വെന്ന് ഡൽഹി പൊലീസിന് പരാതി ലഭിച്ചു. കാപ്പനുമായി നിരന്തരം അടുപ്പം പുലർത്തുന്ന  മാധ്യമ പ്രവർത്തകരാണ് ഓൺ ലൈൻ മീറ്റിങ്ങിന് നേതൃത്വം കൊടുത്തത്. 

പി.എഫ്.ഐ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട ആളുകൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ പൊലീസിന് പരാതികൾ ലഭിച്ചു. അതീവ ഗൗരവമായ കേസിൽ ജയിലിൽ  കഴിയുന്ന   പി.എഫ്.ഐ നേതാവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് എൻ.ഐ എ യോ ലക്നൗ  പൊലീസോ കേസ് അന്വേഷിക്കണമെന്നാണ് ഡൽഹി പോലീസ് ശുപാർശ ചെയ്തിട്ടുള്ളത്. ഇതിന്ററെ രേഖ യെസ് ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

പി.എഫ്.ഐ യുടെ മീഡിയ  സ്ലീപ്പർ സെല്ലിന്റെ വേരറുക്കാൻ കേന്ദ്ര ഏജൻസികൾ 

പോപ്പുലർ ഫ്രണ്ടിന് വേണ്ടി വിവിധ മാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന്  ആശയ  പ്രചാരണം നടത്തുന്നവരെ കണ്ടെത്തി അവരുടെ വേരറുക്കാൻ കേന്ദ്ര ഏജൻസികൾ നീക്കം തുടങ്ങി. ഇവരിൽ ബഹു ഭൂരിപക്ഷവും കേരളത്തിൽ നിന്നായതു കൊണ്ട് ശ്രദ്ധാപൂർവ്വമായ  നീക്കമാണ് നടക്കുന്നത് .ഇത് സംബന്ധിച്ചു ലഭിച്ചിട്ടുള്ള പരാതികളിൽ വിശദാന്വേഷണം നടക്കുകയാണ്. രാജ്യ ദ്രോഹ കേസിൽ ഉൾപ്പെട്ട പ്രതികളെ അനുകൂലിച്ച ഡൽഹി യൂണിയൻ ഓഫ് ജേര്ണലിസ്റ് , പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ, എഡിറ്റർസ് ഗിൽഡ് എന്നെ സംഘടനകളുടെ പ്രസ്താവന വരുത്താനും പ്രശസ്ത  മാധ്യമ പ്രവർത്തകരെ കൊണ്ട് ട്വീറ്റ് ക്കു പിന്നിലും പി.എഫ്.ഐ മീഡിയ  സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ  റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പി.എഫ്.ഐ അനുകൂലികളായ മാധ്യമ പ്രവർത്തകരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തി അവരുടെ വേരറുക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. 

Write a comment
News Category