Thursday, December 05, 2024 10:15 PM
Yesnews Logo
Home News

അസാധ്യ വിജയം; സൗദി അർജന്റീനയെ തകർത്തു

Special Correspondent . Nov 22, 2022
saudi-stun-argentina-world-cup-
News

സ്വപ്‍ന തുല്യമായ വിജയം.ഫുട്‌ബോൾ ഇതിഹാസമായ അർജന്റീനയെ തകർത്തു ലോകകപ്പിൽ സൗദിയുടെ മിന്നൽ ജയം.വിജയം ആഘോഷിക്കാൻ   നാളെ രാജ്യത്ത് സൽമാൻ രാജകുമാരൻ അവധി പ്രഖ്യാപിച്ചു. 

. ആദ്യ പകുതിയിൽ അർജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ വൻ തിരിച്ചുവരവാണ് നടന്നത്. അക്ഷരാർഥത്തിൽ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നൽ ഗോളുകള്‍.

നാൽപത്തിയെട്ടാം മിനിറ്റിൽ സലേ അൽ ഷേഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലേം അൽദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകൾ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോൾ.

മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയിൽ മൂന്നുതവണ സൗദിയുടെ വലയിൽ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് കെണിയിൽ വീഴുകയായിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.

Write a comment
News Category