Thursday, December 05, 2024 09:53 PM
Yesnews Logo
Home News

ഫുട്‌ബോളിൽ ഏഷ്യൻ യുഗം; ജപ്പാൻ ജർമ്മനിയെ തകർത്തു

സ്വന്തം ലേഖകന്‍ . Nov 23, 2022
fifa-world-cup-japan-defeated-germany
News

യൂറോപ്യൻ ടീമുകളെ വിറപ്പിച്ചു കൊണ്ട് ഏഷ്യൻ രാജ്യങ്ങൾ ജൈത്ര യാത്ര തുടരുന്നു. മുൻ ലോക ചമ്പ്യാന്മാരായ ജർമ്മനിയെ തകരാത്ത ജപ്പാൻ ഖത്തർ ലോക കപ്പ് അവിസ്മരണീയമാക്കി. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് ഏഷ്യൻ ശക്തിയായ ജപ്പാൻ വിജയം  നേടിയത്. ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ് ഇ വിഭാഗത്തിലാണ് ജപ്പാന്റെ അട്ടിമറി വിജയം. കഴിഞ്ഞ ദിവസം ഏഷ്യൻ രാജ്യമായ സൗദി അർജന്റീനയെ തകർത്തു വിട്ടിരുന്നു.

പകരക്കാരായി ഇറങ്ങിയ ടാക്കൂമ  അസനോ , ടിട്സ് ഡോവർ എന്നിവർ ജപ്പാന് വേണ്ടി ഗോൾ വല ചലിപ്പിചു. ജർമ്മനിക്ക് വേണ്ടി ഇക്കായ് ഗുണ്ടാകൂ ഗോൾ നേടി..ആദ്യ പകുതിയിൽ ജപ്പാന്റെ ഗോൾ വലയത്തിൽ നിറങ്ങു നിന്ന് ജർമ്മനിയെ ലക്ഷ്യ ബോധത്തോടെ പൊരുതി കളിച്ച ജപ്പാൻ താരങ്ങൾ തകർത്തു തരിപ്പണമാക്കുകയായിരുന്നു.  

Write a comment
News Category