Friday, April 26, 2024 08:21 PM
Yesnews Logo
Home News

ജപ്പാനെ തോൽപ്പിച്ച്യ് കോസ്റ്ററിക്ക

സ്വന്തം ലേഖകന്‍ . Nov 27, 2022
costa-rica-defeated-japan
News

ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പിലെ രണ്ടാംഘട്ട മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് കോസ്റ്റാറിക്ക. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ വിജയം. 81ാം മിനുട്ടിൽ ഫുള്ളറാണ് കോസ്റ്റാറിക്കയുടെ വിജയഗോൾ നേടിയത്. വിരസമായ ആദ്യപകുതിയിൽ ഇരു ടീമുകളും ഗോളടിച്ചിരുന്നില്ല. ആദ്യകളിയിൽ ജർമനിയെ തോൽപ്പിച്ച ജപ്പാന് ഇന്ന് ജയിച്ചിരുന്നെങ്കിൽ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കാമായിരുന്നു.

ആദ്യ മത്സരത്തിൽ സ്പെയിനിനോട് ഏറ്റ വമ്പൻ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കോസ്റ്ററിക്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്നത്തെ മത്സരം ടീമിന് നിർണായകവുമായിരുന്നു. എന്നാൽ ആദ്യ കളിയിൽ കരുത്തരായ ജർമനിയെ തോൽപ്പിച്ച് എത്തിയ ജപ്പാന് കാര്യങ്ങൾ കൂടുതൽ കടുപ്പമായി.

റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ ടീം ഏറെ പ്രതീക്ഷകളോടെയായിരുന്നു ഇന്ന് കളത്തിലിറങ്ങിയത്. തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങൾ ജപ്പാൻ ന‌ടത്തിയെങ്കിലും കടുത്ത പ്രതിരോധമാണ് കോസ്റ്ററിക്ക നടത്തിയത്. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കൈലര്‍ നവാസും സംഘവും ജപ്പാന് മുന്നിൽ പ്രതിരോധത്തിന്റെ കോട്ട തീർത്തു. തൊടുത്ത ഒരേ ഒരു ഷോട്ട് ഗോളാക്കി മാറ്റാനും കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു

Write a comment
News Category