Friday, April 26, 2024 08:59 PM
Yesnews Logo
Home News

എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് നിർമ്മാണത്തിന് അന്വേഷണം ഉത്തരവിട്ട് വിജിലെൻസ് കോടതി

News Desk . Dec 02, 2022
mg-sreekumar-illegal-construction-bolgatty-palace
News

അനധികൃത  നിർമ്മാണത്തിന്  ഗായകൻ എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലെൻസ് കോടതി. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമ്മിച്ച കേസിലാണ് അന്വേഷണം.അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്. 2010 ലാണ് മുളവുകാട് വില്ലേജില്‍ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. 

പഴയ വീട് വാങ്ങി പൊളിച്ച ശേഷം പുതിയ വീട് വയ്ക്കുകയായിരുന്നു. തീരദേശ പരിപാലന നിയമം കൂടാതെ കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടവും എംജി ശ്രീകുമാര്‍ ലംഘിച്ചുവെന്നാണ് ആരോപണം.  2017 ഡിസംബെരിൽ   പൊതുപ്രവർത്തകനായ ഗിരീഷ് കുമാർ എന്നയാളാണ് ഗായകനെതിരെ പരാതി നൽകിയത്.

Write a comment
News Category