Sunday, July 13, 2025 02:46 PM
Yesnews Logo
Home News

ശശി തരൂരിനെ എൻ.സി.പി യിലേക്ക് സ്വാഗതം ചെയ്ത് ചാക്കോ

സ്വന്തം ലേഖകന്‍ . Dec 04, 2022
shashi-tharoor-ncp-pc-chako
News

ശശി തരൂര്‍ എംപിയെ പുകഴ്ത്തി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് തരൂര്‍ എന്ന് പിസി ചാക്കോ പറഞ്ഞു. ശശി തരൂര്‍ എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സന്ദര്‍ശനത്തിന് സമാനമായ വിവാദങ്ങള്‍ തരൂരിന്റെ കോട്ടയം, പത്തനംതിട്ട സന്ദര്‍ശനത്തിനിടെയും തുടരുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനും എതിര്‍പ്പുണ്ട്. അതിനിടെയാണ് തരൂരിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന പിസി ചാക്കോയുടെ പ്രതികരണം.

Write a comment
News Category