Sunday, May 11, 2025 01:08 PM
Yesnews Logo
Home News

2000 രൂപ നോട്ട് പിന്‍വലിക്കണമെന്ന് ബിജെപി നേതാവ് സുശീൽ മോഡി

സ്വന്തം ലേഖകന്‍ . Dec 13, 2022
2000-currency-withraw-susheelkumar-modi-demands
News

രാജ്യത്ത് 2000 രൂപ കറന്‍സിയുടെ പ്രചാരവും വിതരണവും നിർത്തലാക്കണമെന്ന് ബി ജെ പി എം പി സുശീല്‍ കുമാര്‍ മോദി. രാജ്യ സഭയില്‍ സുശീല്‍ കുമാര്‍ മോദി ഇക്കാര്യം ആവശ്യപ്പെട്ടു. 2000 രൂപയുടെ കറന്‍സി നോട്ട് തീവ്രവാദ ഫണ്ടിംഗിനും മയക്കുമരുന്ന് കടത്തലിനും കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതിനുമായി ഉപയോഗിക്കുന്നുവെന്നും  സുശീല്‍ കുമാര്‍ മോദി അവകാശപ്പെട്ടു.  2000 രൂപ നോട്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന് സുശീല്‍ കുമാര്‍ മോദി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

നിലവില്‍ 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് അവ മാറാന്‍ രണ്ട് വര്‍ഷത്തെ സമയം നല്‍കണം എന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു. രാജ്യ സഭയുടെ ശൂന്യവേളയില്‍ ആണ് സുശീൽ മോഡി ഈ ആവശ്യം ഉന്നയിച്ചത്.
 

Write a comment
News Category