Tuesday, May 13, 2025 01:22 PM
Yesnews Logo
Home News

ഭാരത് ജോഡോ യാത്രയിൽ സമാജ്‌വാദി പാർട്ടി പങ്കെടുക്കില്ല

സ്വന്തം ലേഖകന്‍ . Dec 29, 2022
bharath-jodo-yathra-sp-not-joining
News

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ സമാജ്‌വാദി പാർട്ടി പങ്കെടുക്കില്ല. ബി.ജെ.പി യും കോൺഗ്രസ്സും ഒന്നാണെന്ന് രൂക്ഷമായി പ്രതികരിച്ച എസ് പി നേതാവ് അഖിലേഷ്‌ജി യാദവ് യാഹ്‌ട്രയിൽ ചെറോല്ലെന്ന് അറിയിച്ചു. ഭാരത് ജോഡോ യാത്ര വഴി പ്രതിപക്ഷ ഐക്യം കൂടി ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് അഖിലേഷിന്റെ നിലപാട് വലിയ തിരിച്ചടിയാണ്.

തങ്ങളുടെ പാര്‍ട്ടിയുടേത് വ്യത്യസ്തമായ പ്രത്യയശാസ്ത്രമാണ്. ബിജെപിയും കോണ്‍ഗ്രസും ഒന്നാണ് എന്നും സമാജ്‌വാദി  പാര്‍ട്ടി നേതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന്, നിങ്ങളുടെ ഫോണില്‍ ക്ഷണക്കത്ത് ഉണ്ടെങ്കില്‍ എനിക്ക് കൂടി അയക്കൂ, എന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ വികാരം യാത്രയ്ക്ക് ഒപ്പമുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി

Write a comment
News Category