Friday, April 26, 2024 10:44 PM
Yesnews Logo
Home News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു;പ്രധാനമന്ത്രി അഹമ്മദാബാദിൽ

M.B. Krishnakumar . Dec 30, 2022
pm--modi-mother-passed-away
News

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 99 വയസായിരുന്നു. അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. രണ്ടു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.ഓഔദ്യൊഗിക പരിപാടികളിൽ ഇത് വരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ അടുത്തു നില കൊല്ലുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ യും അമ്മയുടെയും ചിത്രങ്ങൾ വേദനയോടെ സാമൂഹ്യമാധ്യങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്.അമ്മയുമായി അടുത്ത വൈകാരിക ബന്ധമാണ് മോദി പുലർത്തിയിരുന്നത്. 

1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി.നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകൾ വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മക്കൾ. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

എപ്പോളും കർമ്മ നിരതനായിരിക്കണമെന്ന് 'അമ്മ ഉപദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. അദ്ദേഹത്തിന്റെ ഒരു പരിപാടികളിലും ഇത് വരെ മാറ്റം വരുത്തിയിട്ടില്ല.ഹൌറയിൽ വന്ദേഭാരത ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇന്ന് നടക്കാനിരിക്കെയാണ് അമ്മയുടെ വിയോഗം.

Write a comment
News Category