Tuesday, March 19, 2024 05:27 PM
Yesnews Logo
Home News

ആസാമിൽ അനധികൃത മദ്രസകൾ പൊളിച്ചു നീക്കിയതിൽ മുൻ സിമി നേതാവ് കെ.ടി ജലീലിന് രോഷം

News Desk . Mar 26, 2023
asssam-madarsa-kt-jaleel-simi-cpim-mla
News

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സിമി നേതാവുംസ്.പി.എം  എം.എൽ എ യുമായ കെടി ജലീൽ എംഎൽഎ. ബിജെപി ഭരിക്കുന്ന അസമിൽ മദ്രസകൾ അടച്ച് പൂട്ടുമെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനം അടക്കം ചൂണ്ടിക്കാട്ടിയാണ് കെടി ജലീലിന്റെ രോഷപ്രകടനം. മുസ്‌ലിം തീവ്ര നിലപാടുകൾ എടുത്ത് വിവാദം സൃഷ്ട്ടിക്കുന്ന സിമി നേതാവ് ഇത്തവണ  ആസാം വിഷയത്തിലാണ് രോഷം കൊണ്ടിരിക്കുന്നത്. കർണാടകത്തിൽ പിന്നാക്ക മുസ്ലീംങ്ങൾക്കുളള സംവരണം ബിജെപി സർക്കാർ എടുത്ത് കളഞ്ഞതും ജലീൽ ചൂണ്ടിക്കാട്ടുന്നു. 2024ലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും പൂർണമായും വേർതിരിച്ച് നേട്ടമുണ്ടാക്കാണ് ബിജെപി ശ്രമം എന്നും ജലീൽ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് കെടി ജലീലിന്റെ പ്രതികരണം. 

 അസ്സമിലെ BJP മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മദ്രസ്സകൾ അടച്ച് പൂട്ടും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 34.22% മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് അസ്സം. 300 മദ്രസ്സകൾ ഇതിനകം പൂട്ടി എന്നാണ് വാർത്ത. ചില മദ്രസ്സകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ലാതെയാണ് രാജ്യത്ത് മദ്രസ്സകൾ പ്രവർത്തിക്കുന്നത്. മദ്രസ്സകൾ മതപഠന കേന്ദ്രങ്ങളാണെങ്കിലും പല സ്ഥലങ്ങളിലും സയൻസും കണക്കും ഇംഗ്ലീഷും മദ്രസ്സകളിൽ പഠിപ്പിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ കുറവായ സംസ്ഥാനങ്ങളിൽ "സെമി" സ്കൂളുകൾ എന്ന നിലയിലാണ് മദ്രസ്സകളുടെ പ്രവർത്തനം. അവ അടച്ചു പൂട്ടുന്നതോടെ ആയിരക്കണക്കിന് കുട്ടികൾക്കാകും ഫലത്തിൽ അക്ഷരാഭ്യാസം നിഷേധിക്കപ്പെടുക. ബംഗ്ലാദേശ് കുടിയേറ്റക്കാരാണ് മദ്രസ്സകൾ നടത്തുന്നത് എന്ന പേരു പറഞ്ഞാണത്രെ സർക്കാർ നടപടി. ഇന്ത്യ നല്ല അയൽപക്ക ബന്ധം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യക്കാർക്ക് നിഷ്പ്രയാസം പോകാൻ സാധിക്കുന്ന നാട്. ബംഗ്ലാദേശ് പിന്തുണയോടെ ഒരു തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളും നമ്മുടെ രാജ്യത്ത് നടന്നതായി അറിവില്ല? എന്നിട്ടും പാക്കിസ്ഥാനെ പോലെ ബംഗ്ലാദേശിനെ കാണുന്നതിൻ്റെ പൊരുൾ എന്താകുമെന്ന് മുൻ സിമി നേതാവ് പരിതപിക്കുന്നു. 

Write a comment
News Category