Friday, March 29, 2024 01:34 PM
Yesnews Logo
Home News

കോവിഡ് അവകാശവാദങ്ങൾ തകരുന്നു;സിക്കിമിലും ഗോവയിലും കോവിഡ് രോഗികൾ ,കേരളത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു

Special Correspondent . May 23, 2020
News

കോവിഡ് രോഗികളുടെ  എണ്ണം സംബന്ധിച്ചു സംസ്ഥാനങ്ങൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പിഴക്കുകയാണ്. ഒറ്റ കോവിഡ് രോഗികൾ പോലും ഇല്ലാതിരുന്ന സിക്കിമിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു.ഡൽഹിയിൽ നിന്ന് എത്തിയ വിദ്യാർത്ഥിക്കാണ്  സംസ്ഥാനത്തു ആദ്യമായി രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇയാൾ ബംഗാളിലെ സിലിഗുഡിയിൽ എത്തി അവിടെ നിന്ന് സിക്കിം ട്രാൻസ്‌പോർട് ബസിൽ യാത്ര ചെയ്തു. 13 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്.ഇതോടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചേക്കാമെന്നു ആശങ്ക ഉയർന്നു.

നേരത്തെ സമ്പൂർണ്ണ കോവിഡ് മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച ഗോവയിൽ 38 പേർക്ക് കൂടിരോഗം ബാധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് 14 നു മുംബൈയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെ വ്യക്തമാക്കിയിരുന്നു.മെയ് 17 ആയപ്പോൾ അത് 22 ആയി.എപ്പോൾ ആകെ രോഗികളുടെ  എണ്ണം 38 ആയി മാറി.
പുറത്തു നിന്നും ഗോവയിൽ എത്തിയവരാണ് സംസ്ഥാനത്തു വീണ്ടും കോവിഡ് എത്തിച്ചത്.മെയ് മാസം ആദ്യവാരത്തിൽ ഗോവയെ ഇന്ത്യയിലെ കോവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്.28 ദിവസത്തോളം തുടർച്ചയായി കോവിഡ് രോഗം റിപ്പോർട്ടു ചെയ്തില്ലെങ്കിലാണ് കോവിഡ് മുക്ത പദവി ലഭിക്കുക.

ഗോവക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്നും രോഗത്തെ പിടിച്ചു കെട്ടിയെന്നും അവകാശപ്പെട്ട കേരളത്തിൽ രോഗികളുടെ എണ്ണം ദിനം പ്രതി കുത്തനെ ഉയരുന്നു. ഓരോ ദിവസവും ഇരട്ടിയിൽ അധികം കോവിഡ് രോഗികൾ കേരളത്തിൽ ഉണ്ടാവുകയാണ്.ഈ സാഹചര്യം തുടർന്നാൽ ഒരു മാസത്തിനിടയിൽ കേരളത്തിൽ രോഗികളുടെ എണ്ണം ആയിരം കടക്കുമെന്ന് ആരോഗ്യപ്രവർത്തകർ ആശങ്ക പെടുന്നു. 

വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ രോഗികളുടെ എണ്ണം വർധിച്ചു കഴിഞ്ഞു. ഒറ്റ രോഗികൾ പോലും ഇല്ലാതിരുന്ന ഇവിടെ പെട്ടെന്നാണ് കോവിഡ് രോഗികൾ കൂടുതലായത്.ബി.സ്.എഫ് ജവാന്മാർക്കാണ് ഇവിടെ കോവിഡ് കൂടുതലായി സ്ഥിരീകരിച്ചത്. 

Write a comment
News Category