Thursday, July 03, 2025 11:23 AM
Yesnews Logo
Home News

8369 പേര്‍ക്ക് കോവിഡ്; 26 മരണം

സ്വന്തം ലേഖകന്‍ . Oct 21, 2020
covid-updates-kerala
News

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.    എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 പേർക്കുമാണ്  ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69), റാന്നി സ്വദേശി ബാലന്‍ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. 

Write a comment
News Category
Related News