Tuesday, April 30, 2024 06:47 AM
Yesnews Logo
Home News

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം110

സ്വന്തം ലേഖകന്‍ . Jun 28, 2021
covid-updates-kerala
News

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിദഃ സ്ഥിരീകരിച്ചു.തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്  മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര്‍ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്‍ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര്‍ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Write a comment
News Category
Related News