Tuesday, April 30, 2024 12:09 PM
Yesnews Logo
Home News

സംസ്ഥാനത്ത് 22040 പേർക്ക് കോവിഡ്; മരണം 117

News Desk . Aug 05, 2021
covid-updates-kerala
News

കേരളത്തില്‍ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3585, തൃശൂര്‍ 2907, കോഴിക്കോട് 2383, എറണാകുളം 2310, പാലക്കാട് 1476, കൊല്ലം 1539, ആലപ്പുഴ 1219, കണ്ണൂര്‍ 1043, തിരുവനന്തപുരം 1031, കോട്ടയം 1036, കാസര്‍ഗോഡ് 667, വയനാട് 665, പത്തനംതിട്ട 520, ഇടുക്കി 520 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കണ്ണൂര്‍ 14, കാസര്‍ഗോഡ് 11, പത്തനംതിട്ട, തൃശൂര്‍ 6 വീതം, കൊല്ലം, എറണാകുളം 4 വീതം, വയനാട് 3, തിരുവനന്തപുരം, കോട്ടയം, ഇടുക്കി 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Write a comment
News Category
Related News